മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ മലവെള്ളപ്പാച്ചി ലില്‍ വെള്ളിയാര്‍ പുഴയിലൂടെ ഒലിച്ചെത്തിയ കാട്ടാനയുടെ ജഡം പുഴയോരത്തെ തോട്ടത്തില്‍ സംസ്‌കരിച്ച വനംവകുപ്പിന്റെ നടപ ടിക്കെതിരെ പ്രതിഷേധമുയരുന്നു.ജഡം പുറത്തെടുത്ത് ദഹിപ്പിക്കു കയോ ജനവാസമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സംസ്‌കരി ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാ ട് ഡിഎഫ്ഒ,കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസമാണ് വെള്ളിയാര്‍ പുഴയിലെ തെയ്യക്കുണ്ടിന്റെ 300 മീറ്റര്‍ മാറി മൂന്ന് വയസ്സ് പ്രായം മതിക്കുന്ന പിടിയാനയുടെ ജഡം മര ക്കുറ്റിയില്‍ തടഞ്ഞു നില്‍ക്കുന്നത് കണ്ടെത്തിയത്.ജെസിബി ഉപ യോഗിച്ച് കരയിലേക്കെടുത്ത ആനയുടെ ജഡം പുഴയോരത്തെ സ്വ കാര്യ തോട്ടത്തിലാണ് മറവു ചെയ്തത്. അമ്പലപ്പാറ, കാപ്പുപറമ്പ്, മുണ്ടക്കുന്ന്,പാതിരമണ്ണ,മുറിയങ്കണ്ണി,കണ്ണംകുണ്ട്,പാലക്കാഴി,പാലക്കടവ്,മേലറ്റൂര്‍ വരെയുള്ള നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തി നും കുളിക്കാനും മറ്റുമെല്ലാം ആശ്രയിക്കുന്നത് വെള്ളിയാറിനെ യാണ്.
പുഴയില്‍ നിന്നും 15 മീറ്റര്‍ മാത്രം അകലെയാണ് ജഡം കുഴിച്ചിട്ടതെ ന്നാണ് നാട്ടുകാര്‍ പറയുന്നു.മഴ കനത്ത് പെയ്തതാണ് പുഴയ്ക്ക് സമീപ ത്തെ തോട്ടത്തില്‍ ജഡം മറവു ചെയ്യാന്‍ കാരണമായി വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.മണല്‍ പ്രദേശമായതിനാല്‍ നീരുറവ പുഴയിലേ ക്ക് വരാന്‍ സാധ്യതയുള്ളതായാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ജഡത്തില്‍ നിന്നും യാതൊരു മാലിന്യങ്ങളും വെള്ളത്തി ലേക്കെത്താത്ത രീതിയിലാണ് സംസ്‌കരിച്ചിട്ടുള്ളതെന്നും മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അപേക്ഷകള്‍ പരിഗണിച്ച് ജഡം പുറ ത്തെടുത്ത് ദഹിപ്പിക്കുമെന്ന് ഡിഎഫ്ഒ എംകെ സുര്‍ജിത്ത് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാ റ,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുധീര്‍ കാപ്പുപറമ്പ്, ഭാര വാഹികളായ അസീസ് ചേലോക്കോടന്‍,പി അന്‍വര്‍,സാജിത്, കോ ണ്‍ഗ്രസ് നേതാവ് ഉമ്മര്‍ മനച്ചിതൊടി എന്നിവര്‍ സംബന്ധിച്ചു.