അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10892 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 16 ആരോഗ്യ പ്രവര്‍ത്തകരും 25 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1140 പേര്‍ ഒന്നാം ഡോസും 4614 പേര്‍ രണ്ടാം ഡോസു മടക്കം 5754 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 190 പേര്‍ ഒ ന്നാം ഡോസും 3182 പേര്‍ രണ്ടാം ഡോസുമടക്കം 3372 പേരും, 60 വയ സിനു മുകളിലുള്ള 78 പേര്‍ ഒന്നാം ഡോസും 1647 പേര്‍ രണ്ടാം ഡോ സുമടക്കം 1725 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 254 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 11 പേര്‍ ഒന്നാം ഡോസും 151 പേര്‍ രണ്ടാം ഡോസുമടക്കം 162 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 4 പേര്‍ ഒന്നാം ഡോസും 42 പേര്‍ രണ്ടാം ഡോസുമടക്കം 46 പേരും, 60 വയസ്സിനു മുകളിലുള്ള 14 പേര്‍ ഒന്നാം ഡോസും 32 പേര്‍ രണ്ടാം ഡോസുമടക്കം 46 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 9 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 4 പേര്‍ വീതം ഒന്നാം ഡോ സും രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു