മണ്ണാര്‍ക്കാട്: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണാര്‍ക്കാടി ന്റെ മലയോര ഗ്രാമങ്ങളില്‍ കെടുതികള്‍ നേരിടുന്നു.തെങ്കര പഞ്ചാ യത്തിലാണ് നാശനഷ്ടമേറെ.ഒരു വീട് തകര്‍ന്നു.
കൊറ്റിയോട് മേലുവീട്ടില്‍ ചന്ദ്രന്റെ വീടാണ് തകര്‍ന്നത്.വെള്ളം ക യറിയതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് അലി അ റിയിച്ചു.മെഴുകുംപാറ,അമ്പംകടവ് ഭാഗങ്ങളിലെ ഇരുപതോളം വീ ടുകളിലേക്ക് വെള്ളം കയറി.അമ്പംകടവിലേക്ക് നെല്ലിപ്പുഴ ഗതിമാ റിയൊഴുകിയെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോ ടെയാണ് പ്രദേശത്തെ വീടുകളിലേക്ക് വെള്ളമെത്തിയത്.
തത്തേങ്ങലത്ത് തോട് കരകവിഞ്ഞ് നിരവധി വീടുകളും വെള്ള ത്തിലായി.ഫോറസ്റ്റ് ഔട്ട് പോസ്റ്റിനു സമീപത്തെ നിലംപതി വെ ള്ളത്തില്‍ മുങ്ങുകയും മുകളില്‍ ഇരുമ്പു ഗാര്‍ഡര്‍ കൊണ്ടുള്ള നട പ്പാലം ഒലിച്ചു പോവുകയും ചെയ്തു.തത്തേങ്ങലം കൈതച്ചിറ റോഡി ലെ പാലവും വെള്ളത്തിനടിയിലായി.വിവിധ പ്രദേശങ്ങളില്‍ കൃ ഷിനാശവും വ്യാപകമാണ്.വെള്ളപ്പാടം ഭാഗത്തും തോടില്‍ ശക്ത മായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.
മണ്ണാര്‍ക്കാട് നഗരത്തില്‍ ടിപ്പു സുല്‍ത്താന്‍ റോഡിലെ വിനായക നഗര്‍ കോളനിയിലുള്ള വീടുകളിലേക്കും വെള്ളം കയറി.താഴ്ന്ന പ്രദേശമായതിനാല്‍ വീടുകള്‍ക്ക് അകത്തേക്ക് വരെ വെള്ളമെ ത്തുന്ന സ്ഥിതിയാണ്.അഴുക്കു ചാലുകള്‍ നിറഞ്ഞതിനാല്‍ നഗര ത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.തെങ്കര പഞ്ചാ യത്തില്‍ മഴക്കെടുതി നേരിട്ട വിവിധ സ്ഥലങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് അലി,എല്‍ ആര്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫി എന്നിവര്‍ സന്ദര്‍ശിച്ചു.സൈലന്റ് വാലി മലനിരകളില്‍ കന ത്ത് പെയ്യുന്ന മഴയാണ് പൊട്ടിത്തോടുകളിലും പുഴകളിലും പൊടു ന്നനെ ജലനിരപ്പു ഉയരാന്‍ വഴിവെക്കുന്നത്.