മണ്ണാര്‍ക്കാട്:നഗരസഭാ പരിധിയില്‍ തെരുവുനായ്ക്കളുടെ വര്‍ധന തടയാന്‍ വന്ധ്യംകരണ നടപടികള്‍ തുടങ്ങി.മുക്കണ്ണത്താണ് ഇതിനാ യി സൗകര്യമൊരുക്കിയിരിക്കുന്നത്.ഇവിടെ ഒരേ സമയം 24 നാ യ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടുകളാണ് ഉള്ളത്. വന്ധ്യകരണത്തി ന് ശേഷം മൂന്ന് ദിവസം നിരീക്ഷിച്ച് ശേഷം തെരുവുനായ്ക്കളെ അ തിന്റെ ആവാസ സ്ഥലത്ത് കൊണ്ട് വിടും.മൂന്ന് മാസം കൊണ്ട് 650 ഓളം നായ്ക്കളെ വന്ധ്യംകരിക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നതെ ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

തീറ്റ,മരുന്ന്,ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം ഉള്‍പ്പടെ ഒരു നായക്ക് 1500 രൂപയോളമാണ് ചെലവ് വരുന്നത്.വെറ്ററിനറി സര്‍ജ ന്‍,നായ പിടുത്തക്കാര്‍,അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമാ ണ് വന്ധ്യംകരണത്തിന് നേതൃത്വം നല്‍കുന്നത്.ഡോ.വിപിനിന്റെ നേതൃത്വത്തിലാണ് തെരുവുനായ്ക്കളെ ഇന്ന് വന്ധ്യംകരിച്ചത്. പദ്ധ തിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി മുഹ മ്മദ് ബഷീര്‍ നിര്‍വഹിച്ചു.സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ എസ് അനില്‍കുമാര്‍ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന തെരുവുനായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതി മണ്ണാര്‍ക്കാട് നടപ്പി ലാക്കുന്നതിനായി 2016-17,2018-19 സാമ്പത്തിക വര്‍ഷങ്ങളിലായി പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു.സ്ഥല സൗകര്യമില്ലാത്തതിന്റെ പേരിലാണ് നഗരസഭയില്‍ പദ്ധതി നടപ്പിലാകുന്നത് നീണ്ട് പോയത്. നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ സ്വന്തം ചെലവില്‍ സൗ കര്യമൊരുക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ആ റാമത്തെ സെന്റര്‍ കഴിഞ്ഞ മാസം രണ്ടാം വാരത്തില്‍ മണ്ണാര്‍ക്കാ ടിനു അനുവദിച്ചത്.അന്ന് രണ്ടാഴ്ചക്കുള്ളില്‍ ഇവിടെ വന്ധ്യംകരണം പദ്ധതി ആരംഭിക്കുമെന്ന്് ചെയര്‍മാന്‍ അറിയിച്ചിരുന്നുവെങ്കിലും ഒരു മാസം പിന്നിട്ടാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

വൈകിയെങ്കിലും വന്ധ്യംകരണം പദ്ധതി ആരംഭിച്ചത് നഗരത്തിന് ആശ്വാസം പകരുകയാണ്.ദേശീയപാതയിലൂടെ അടക്കം തെരുവു നായ്ക്കള്‍ വിഹരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്ര ക്കാര്‍ക്കും ഒരു പോലെ ഭീഷണിയാകുന്നുണ്ട്.നഗരസഭാ പരിധിയി ല്‍ തെരുവുനായ്ക്കളുടെ ശല്ല്യം അധികരിച്ച് വരുകയും ആക്രമണ ങ്ങളുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ തെരുവുനായ്ക്കളെ അമ ര്‍ച്ച ചെയ്യാന്‍ നടപടി വേണമെന്ന ആവശ്യം നഗരസഭയില്‍ ശക്തമാ യിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!