കോട്ടോപ്പാടം: മുഴുവന്‍ എസ്.എസ്.എല്‍.സി പരീക്ഷാ വിജയികള്‍ ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിനായി മണ്ണാര്‍ക്കാട് താലൂ ക്കിലെ എല്ലാ സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്നും എസ്.എ.എം.ജി. എച്ച്.എസ് വടശ്ശേരിപ്പുറം, ജി.എച്ച്.എസ് മാണിക്കപ്പറമ്പ്,ജി.എച്ച്. എ സ് നെച്ചുള്ളി തുടങ്ങിയ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്ക ന്ററിയായി ഉയര്‍ത്തണമെന്നും കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി പൊതുവിദ്യാഭ്യാ സ വകുപ്പ് അധികൃതരോടാവശ്യപ്പെട്ടു.
നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ഉപരിപഠന സൗകര്യമില്ലാതെ പെരുവഴിയിലായിരിക്കുന്നത്.പത്താം ക്ലാസ് വിജയിച്ച കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് വിരാമമാ കുകയുള്ളു.എട്ട്,ഒമ്പത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് സൊസൈറ്റി നടപ്പാക്കുന്ന കരിയര്‍ ആ ന്റ് ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രോജക്ട് യോഗ്യതാ പരീക്ഷ നവംബ ര്‍ 14 ന് നടത്താനും തീരുമാനിച്ചു.
പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്ര ട്ടറി അസീസ് കോട്ടോപ്പാടം,എം.പി.സാദിഖ്,എം.മുഹമ്മദലി മിഷ് കാത്തി,ഇ.റഷീദ്,കെ.ടി.അബ്ദുള്ള, സിദ്ദീഖ് പാറോക്കോട്,സലീം നാലകത്ത്,കെ.മൊയ്തുട്ടി,ഒ.മുഹമ്മദലി,എ.കെ.കുഞ്ഞയമു,കെ.എ.ഹുസ്‌നി മുബാറക് സംസാരിച്ചു.