മണ്ണാര്‍ക്കാട്: സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും മഹിളാ സം ഘടനകളുടെ തലപ്പത്തിരിക്കുന്നവരും പ്രതികരിക്കേണ്ട വിഷയങ്ങ ളില്‍ മൗനം പാലിക്കുകയും ചില പ്രത്യേക വിഷയങ്ങളില്‍ മാത്രം അതി വൈകാരികമായി പ്രതികരിക്കാന്‍ രംഗത്തുവരികയും ചെ യ്യുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് വിസ്ഡം സ്റ്റുഡ ന്‍സ് പാലക്കാട് ജില്ല സര്‍ഗവസന്തം ഉദ്ഘാടന സമ്മേളനം അഭിപ്രാ യപ്പെട്ടു. ജാതിയും മതവും പാര്‍ട്ടിയും നോക്കിയുള്ള പ്രതിഷേധ പ്ര കട നവും മൗനം അവലംബിക്കലും കയ്യൊഴിഞ്ഞ് നിഷ്പക്ഷമായി നീതിക്കുവേണ്ടി നിലകൊള്ളാന്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ ത്തകരും സ്ത്രീപക്ഷ വാദികളും തയ്യാറാകേണ്ടതുണ്ടെന്നും സമ്മേ ളനം കൂട്ടിച്ചേര്‍ത്തു.
അജില്ലാ ‘സര്‍ഗ്ഗവസന്തം 2021’ നേര്‍പഥം വാരിക ചീഫ് എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് ഷാഹിന്‍ഷാ അധ്യക്ഷത വഹിച്ചു. സ്വാ ഗതസംഘം ജനറല്‍ കണ്‍വീനര്‍ റിഷാദ് പൂക്കാടഞ്ചേരി, വൈസ് ചെയര്‍മാന്‍ അഷ്‌കര്‍ സലഫി അരിയൂര്‍, വിസ്ഡം ജില്ലാ ട്രഷറര്‍ അ ബ്ദുല്‍ഹമീദ് ഇരിങ്ങല്‍തൊടി, വൈസ് പ്രസിഡന്റ് കെ.പി കുഞ്ഞി മുഹമ്മദ്, വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ അര്‍ഷദ് സ്വലാഹി കല്ലടിക്കോട്, വിസ്ഡം യൂത്ത് ജോയിന്റ് സെക്രട്ടറി മുജീബ് സലഫി ചങ്ങലീരി, വിസ്ഡം സ്റ്റുഡന്റ്‌സ് വൈസ് പ്രസിഡന്റ് കെ.പി സുല്‍ഫീക്കര്‍ പാലക്കാഴി, സാജിദ് പുതുനഗരം, ജോയിന്റ് സെക്രട്ട റി എന്‍.എം ഇര്‍ഷാദ് അസ്ലം, അബ്ദുല്ല അല്‍ ഹികമി, ശരീഫ് കാര, അബ്ദുല്‍ അസീസ് സ്വലാഹി, ഷാനിബ് കാര, സഫീര്‍ അരിയൂര്‍, നൂറുല്‍ അമീന്‍ പാലക്കാട്, ആദില്‍ തച്ചമ്പാറ, മന്‍ഷൂഖ് കൊടിയം കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ജി തലം മുതല്‍ ക്യാമ്പസ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സര പരിപാടിയില്‍ പട്ടാമ്പി മണ്ഡലം ചാമ്പ്യന്മാരായി. മത്സരങ്ങളുടെ ഫൈനല്‍ റൗണ്ട് സംസ്ഥാന തലത്തില്‍ നവംബര്‍ മാസം ആദ്യ വാരത്തോടെ പൂര്‍ത്തിയാക്കും. ശാഖ മണ്ഡലം തലങ്ങ ളില്‍ നിന്നാരംഭിച്ച് ജില്ല, സംസ്ഥാന തലങ്ങള്‍ വരെ ക്രമീകരിച്ച മത്സരാധിഷ്ടിത പരിപാടിയില്‍ ബഡ്സ്, കിഡ്സ്, ചില്‍ഡ്രന്‍, സബ് ജൂനി യര്‍, ജൂനിയര്‍, സീനിയര്‍ തുടങ്ങി ആറുതരമായാണ് നടന്നത്. ജില്ലാ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് സ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാനാകും.