കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെള്ളിയാര്‍ പുഴ യില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തെയ്യക്കുണ്ടിന് മുകള്‍ ഭാഗത്തായി മരക്കു റ്റിയില്‍ തട്ടി കിടന്നിരുന്ന ആനയുടെ ജഡം നാട്ടുകാര്‍ കണ്ടത്. വിവ രം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
മൂന്ന് വയസ്സു പ്രായം മതിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. ജഡ ത്തിന് നാല് ദിവസത്തോളം പഴക്കം കണക്കാക്കുന്നു.സൈലന്റ് വാലി മല നിരകളിലെ പാറക്കെട്ടില്‍ നിന്നും താഴേക്ക് വീണതായി രിക്കാമെന്നാണ് കരുതുന്നത്.ജെസിബി ഉപയോഗിച്ച് കരക്കെത്തിച്ച ജഡം മണ്ണാര്‍ക്കാട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. വൈശാഖന്‍ പോസ്റ്റുമാര്‍ട്ടം നടത്തി.പുഴയ്ക്ക് സമീപത്തെ തോട്ട ത്തില്‍ സംസ്‌കരിച്ചു.
മണ്ണാര്‍ക്കാട് ഡിഎഫ്ഒ എം കെ സുര്‍ജിത്ത്,അട്ടപ്പാടി റെയ്ഞ്ച് ഓ ഫീസര്‍ സുബൈര്‍,ഫ്‌ളെയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ സുരേ ഷ്,തിരുവിഴാംകുന്ന ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശി കുമാര്‍,സൈലന്റ് വാലി റേഞ്ച് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ ര്‍ കെ മുഹമ്മദ് ഹാഷിം,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു ജയകൃഷ്ണന്‍,സുനില്‍കുമാര്‍,തിരുവിഴാംകുന്ന്,സൈലന്റ് വാലി റേഞ്ചിലെ വനപാലകര്‍,ഫ്‌ളയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.