അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ ബാല വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നമ്മ ഉസ് കൂള്ക്ക് മാനസിക ആരോഗ്യ കാമ്പയിന് അട്ടപ്പാടിയില്‍ തുടക്ക മായി.
നാളെ മുതല്‍ 94 ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളില്‍ 2460 കുട്ടികള്‍ പ രിപാടിയുടെ ഭാഗമാകും.ഓണ്‍ലൈന്‍ പഠനത്തിനു ശേഷം കുട്ടി ക ള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനും പഠനത്തിലെ കൊഴിഞ്ഞു പോക്ക് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ന ടപ്പിലാക്കുന്നത്.വിവിധ ഊരുകളില്‍ നടക്കുന്ന കാമ്പയിനില്‍ ജന പ്രതിനിധികള്‍,ഊര് മൂപ്പന്‍,പഞ്ചായത്ത് സമിതി അംഗങ്ങള്‍ എന്നി വര്‍ സംബന്ധിക്കും.ഈ മാസം 30 വരെയാണ് കാമ്പയിന്‍.
ഷോളയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് രാമമൂര്‍ത്തി നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ വേലമ്മ അധ്യക്ഷയാ യി.സെലീന വെള്ളിങ്കിരി,ബാലവിഭവ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ സുധീഷ് മരുതളം,ബിനില്‍ഊര് സമിതി പ്രസിഡന്റ് ലക്ഷ്മി എന്നിവ ര്‍ സംസാരിച്ചു.ജയന്തി,ഹരിപ്രിയ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.ബ്രിഡ്ജ് കോഴ്‌സ് അധ്യാപിക ലക്ഷ്മി സ്വാഗതവും ശാന്ത മണി നന്ദിയും പറഞ്ഞു.