മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രി സി.എച്ച്മുഹമ്മദ്‌കോയയുടെ സ്മരണാ ര്‍ത്ഥംകെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകു പ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച സി.എച്ച്പ്രതിഭാക്വിസ്- സീസണ്‍ മൂന്ന് മത്സരാര്‍ത്ഥികളുടെ പങ്കാളിത്തത്തിലും സംഘാടന മികവിലും വിജ്ഞാന കൈരളിയുടെ അറിവുത്സവമായി.പ്രാഥമിക തലത്തില്‍ എല്‍.പി,യു.പി,ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗ ങ്ങളിലായി 65000 ലധികം വിദ്യാര്‍ത്ഥികളാണ് പ്രതിഭാ ക്വിസ്സില്‍ മത്സരിച്ചത്.ജില്ലാ തല മത്സരങ്ങള്‍ മണ്ണാര്‍ക്കാട്, പാലക്കാട്, പട്ടാമ്പി എന്നിവിടങ്ങളില്‍ നടന്നു. ജില്ലാതല ഉദ്ഘാടനം മണ്ണാര്‍ക്കാട് കുമ രംപുത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ കെ.എസ്.ടി.യു സംസ്ഥാന പ്ര സിഡണ്ട് കരീം പടുകുണ്ടില്‍ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രതിഭാ ക്വിസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സഫ് വാന്‍ നാട്ടുകല്‍,ഭാരവാഹികളായ പി.അന്‍വര്‍ സാദത്ത്,സലീം നാലകത്ത്, കെ.ജി.മണികണ്ഠന്‍,കെ.വി.ഇല്യാസ് സംസാരിച്ചു.