മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധ തിയുടെ ഭാഗമായി നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോ ഡല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം കിലയുടെ നേതൃത്വത്തി ല്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.മണ്ണാര്‍ക്കാട്, അട്ടപ്പാടി,ശ്രീകൃഷ്ണപുരം,പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയി ല്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള പഞ്ചായത്ത് സെക്രട്ട റിമാര്‍,വിഇഒമാര്‍,നഗരസഭ സെക്രട്ടറി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കിലയുടെ മ ണ്ണാര്‍ക്കാട് ബ്ലോക്കിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ഹസ്സന്‍ മുഹമ്മദ് പരി ശീലനത്തിന് നേതൃത്വം നല്‍കി.ചെറിയാന്‍,വസന്ത,മുസ്തഫ,പി വി മുസ്തഫ,ജയശ്രി ടീച്ചര്‍,സുല്‍ഫിക്കര്‍ അലി,ഗിരിജ,കുഞ്ഞഹമ്മദ് കു ട്ടി,അംബുജാക്ഷി,പ്രതിഭ സുരേഷ് എന്നിവര്‍ ക്ലാസ്സെടുത്തു. പാലക്കാ ട് ദാരിദ്ര ലഘൂകരണ പ്രൊജക്ട് ഡയറക്ടറുടെ പ്രതിനിധി മന്‍സൂര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന്‍,ബ്ലോക്ക് വനിതാ ക്ഷേ മ ഓഫീസര്‍ പളനിസ്വാമി എസ്.എന്‍ എന്നിവര്‍ പങ്കെടുത്തു. ഐ എസ്ഒ കോ ഓര്‍ഡിനേറ്റര്‍ രാഖി രാജന്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഗ്രാമ വികസന വകുപ്പ് മുഖേന അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നവംബര്‍ മുതല്‍ ഡിസംബര്‍ 28 വരെയാണ് സര്‍വേ നടത്താന്‍ പോകുന്നത്.ഇതിന്റെ ഭാഗമായാണ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍,നോഡല്‍ ഓഫീസര്‍മാര്‍,അസി.നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി രണ്ടാംഘട്ട പരിശീലനം നല്‍കുന്ന ത്.പരിശീലനം ഇന്ന് സമാപിക്കും.