മണ്ണാര്‍ക്കാട്: പന്ത്രണ്ടോളം വകുപ്പുതല ഓഫീസുകള്‍ പ്രവര്‍ത്തിക്കു ന്ന മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥല സൗകര്യം പരിമി തമായ സാഹചര്യത്തില്‍ മറ്റൊരു കെട്ടിടം കൂടി നിര്‍മിച്ച് പ്രശ്‌നത്തി ന് പരിഹാരം കാണണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ക മ്മിറ്റി അംഗം എന്‍ എന്‍ പ്രജിത ആവശ്യപ്പെട്ടു. കേരള റെവന്യു ഡി പ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് സമ്മേ ളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തിരക്കേറിയതും ഇടുങ്ങിയതുമായ ചങ്ങലീരി റോഡരുകില്‍ സ്ഥി തി ചെയ്യുന്ന സിവില്‍ സ്‌റ്റേഷനിലേക്ക് പലവിധ ആവശ്യങ്ങള്‍ക്കാ യി എത്തുന്ന പൊതുജനങ്ങള്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും സ്ഥലമില്ലാത്ത സാഹചര്യമാണ് നിലവില്‍.റോഡിനോട് ചേര്‍ന്ന് കെട്ടിടം സ്ഥിതി ചെയ്യുന്നതിനാല്‍ മറ്റു സ്ഥലസൗകര്യവു മില്ല.ജീവനക്കാരുടെ വാഹനങ്ങള്‍ പോലും പാതയോരത്ത് പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ്.താലൂക്ക് ഓഫീസിലെ സ്ഥലസൗകര്യവും പരിമിതമാണെന്നും പ്രജിത ചൂണ്ടിക്കാട്ടി.
കെആര്‍ഡിഎസ്എ മണ്ണാര്‍ക്കാട് ബ്രാഞ്ച് പ്രസിഡന്റ് ഷാജി ജി അ ധ്യക്ഷനായി.സംസ്ഥാന നേതാവ് അനില്‍കുമാര്‍ എംഎസ് സംഘട നാ റിപ്പോര്‍ട്ടും താലൂക്ക് സെക്രട്ടറി രാധാകൃഷ്ണന്‍ പി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബു വി,ജോയിന്റ് കൗണ്‍സില്‍ മണ്ണാര്‍ക്കാട് മേഖല സെക്രട്ടറി ജയച ന്ദ്രന്‍,കെആര്‍ഡിഎസ്എ ജില്ലാ പ്രസിഡന്റ് കണ്ണന്‍ പി,ജില്ലാ സെക്ര ട്ടറി മനോജ് കുമാര്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.പി രാധാകൃഷ്ണന്‍ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സമ്മേളനം പ്രമേയ ത്തിലൂടെ സര്‍ക്കാ രിനോട് ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികള്‍: ഉദയന്‍ (പ്രസിഡ ന്റ്),സുനന്ദിനി,അര്‍ജ്ജുനന്‍ (വൈസ് പ്രസിഡന്റു മാര്‍),വിനോദ് ടിസി (സെക്രട്ടറി),വിഷ്ണുപ്രിയ കെ.ടി,ഷഹനാസ് (ജോ. സെക്രട്ടറി),മണികണ്ഠന്‍ എന്‍ (ട്രഷറര്‍).