മണ്ണാര്‍ക്കാട്:മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ക ണ്ടതിനപ്പുറമാണ് യു.പിയില്‍ നടന്ന കര്‍ഷകകൂട്ടക്കൊലയെന്ന് മു സ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബ ഷീര്‍ എം.പി പറഞ്ഞു.ജീവനും സ്വത്തിനും വേണ്ടി ഒരു നാട് കേഴു ന്ന കാഴ്ചയണവിടെ.സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അടിച്ചമര്‍ ത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കാര്‍ഷികവൃത്തി ജീവിതമാക്കി യ ഈ പ്രദേശങ്ങളില്‍ സമരങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരി നാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫാസിസവും കേ രളത്തില്‍ ഇവരുമായി ചേര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ കൂട്ടായ്മയും സമൂഹം തിരിച്ചറിയണം.ഇന്ത്യ കാലങ്ങളായി നേടിയെടുത്ത സര്‍വ മേഖലകളിലെയും നന്മകളെ തച്ചൊടുക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ഇന്ത്യയുടെ മുഖമായ യു.പിയില്‍ നടന്ന കര്‍ഷക കൂട്ട ക്കൊലയെല്ലാം ഇതിന് ഉദാഹരണ്.കേരളത്തിലിപ്പോള്‍ നടന്നു കൊ ണ്ടിരിക്കുന്ന കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്. ഫാസിസ്റ്റ് -മാര്‍കി സിസ്റ്റ് കൂട്ടായ്മ മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇവരുടെ അജണ്ടക ള്‍ ഒന്നിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷം സുദ്ദീന്‍ എം.എല്‍.എ പാര്‍ട്ടി നയരേഖ അവതരിപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ സി. എ. എം. എ. കരീം, ആബിദ് ഹുസൈന്‍ തങ്ങ ള്‍ എം.എല്‍.എ, സി. എച്ച് റഷീദ്, പി. എം. സാദിഖലി എന്നിവര്‍ കാലിക വിഷയങ്ങളിലെ സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ റിപ്പോ ര്‍ട്ട് ചെയ്തു.ജില്ലാ ഭാരവാഹികളായ എം. എം. ഹമീദ്, പൊന്‍പാറ കോയക്കുട്ടി, പി.ടി. മുഹമ്മദ് മാസ്റ്റര്‍, എം. എ. ജബ്ബാര്‍ മാസ്റ്റര്‍, കെ.പി മൊയ്തു, അബ്ദുറഹീം അയിലൂര്‍, കെ.കെ.എ അസീസ്, അഡ്വ. ടി. എ. സിദ്ദിഖ്, കെ. ടി. എ. ജബ്ബാര്‍, കല്ലടി അബൂബക്കര്‍, പി. ഇ. എ.സലാം മാസ്റ്റര്‍, റഷീദ് ആലായന്‍, എം.എസ് നാസര്‍, എം. എസ്. അലവി, അഡ്വ. മുഹമ്മദലി മറ്റാംതടം സംസാരിച്ചു.
സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച സംഘടനാ ശാക്തീകരണ പ്രവര്‍ ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുവാനും പോഷക ഘടകങ്ങ ളുടെ സംഘാടനം വിപുലമാക്കാനും യോഗം തീരുമാനിച്ചു. സം ഘടനാ നയരേഖ ശാഖാതലം വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു.