മണ്ണാര്‍ക്കാട്: സ്‌കൂള്‍ സംവിധാനം സാധാരണ നിലയിലേക്ക് എത്തു ന്നതുവരെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കല്‍ സാധ്യമല്ലെന്നും വന്‍ സാമ്പത്തിക ബാധ്യത പ്രതിബദ്ധമായി നില്‍ക്കുന്ന സാഹചര്യത്തി ല്‍ ഇത് മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഗ്രാന്റ് അനുവദിക്കണ മെന്നും മണ്ണാര്‍ക്കാട് സബ് ജില്ലാ എയ്ഡഡ് എല്‍പി,യുപി മാനേജേഴ്‌സ് അസോസിയേഷന്‍ യോഗം അഭിപ്രായപ്പെട്ടു.
ദൈനം ദിന ഡീസല്‍വിലവര്‍ധന,വാഹനങ്ങളുടെ അറ്റകുറ്റപണി കള്‍ക്കുള്ള വര്‍ധിച്ച ചിലവ്,കൂടിയ തോതിലുള്ള ഇന്‍ഷൂറന്‍സ് പ്രീ മിയം,കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിലെ പരിമിതി,ജീനവക്കാരുടെ ശമ്പ ളം എന്നിവയെല്ലാം മാനേജര്‍മാര്‍ക്ക് വന്‍സാമ്പത്തിക ബാധ്യത യാണെന്നും യോഗം ചൂണ്ടിക്കാട്ടി.
കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്്കൂളില്‍ ചേര്‍ന്ന യോ ഗത്തില്‍ സബ് ജില്ലാ സെക്രട്ടറി വിജയകുമാരന്‍ വി,പ്രസിഡന്റ് സിപി ഷിഹാബുദ്ധീന്‍,വി,ലത ബാബുരാജ്, ഗോപാലകൃഷ്ണന്‍, പ്രദീ പ്,വിശ്വനാഥന്‍ അമ്പലപ്പാടം,അലവി കുരിക്കള്‍ എന്നിവര്‍ സംസാ രിച്ചു.