മണ്ണാര്‍ക്കാട്:കനത്ത മഴയില്‍ മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളി ലും കെടുതികള്‍.അട്ടപ്പാടി ഷോളയൂരില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ചാവടിയൂര്‍ മരുതന്റെ മകന്‍ പഴനിസ്വാമിയുടെ വീടും കോട്ടത്തറ ചുണ്ടക്കുളം ആരിലെ രങ്കസ്വാമിയുടെ ഭാര്യ ചെല്ലിയുടെ വീടുമാണ് തകര്‍ന്നത്.ഇരു കുടുംബങ്ങളേയും വാടക വീടുകളിലേക്ക് മാറ്റി പാ ര്‍പ്പിച്ചു.
മണ്ണാര്‍ക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് വലി യപാറ മാടാമ്പാറ ബീവിക്കുട്ടിയുടെ വീടിന്റെ ഭിത്തികളും ഭാഗീക മായി തകര്‍ന്നിട്ടുണ്ട്.അരിയൂര്‍ ബാങ്ക് ഡയറക്ടര്‍ കുഞ്ഞിമുഹമ്മദ് മാ സ്റ്ററും മറ്റു ജനപ്രതിനിധികളും വീട് സന്ദര്‍ശിച്ചു.പുനര്‍നിര്‍മാണ ത്തിനാവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപ ടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ് മാസ്റ്റര്‍ അറിയി ച്ചു.
ഞെട്ടരക്കടവ് ഐശ്വര്യയില്‍ ശുഭാകരന്റെ വീടിന്റെ മതിലിടി ഞ്ഞു വീണു.സമീപവാസിയായ മനച്ചിതൊടി യൂസഫിന്റെ വീടിനു പുറക് വശത്തേക്കാണ് മതിലിടിഞ്ഞത്.ശുചിമുറി പൂര്‍ണമായും ത കര്‍ന്നു.കഴിഞ്ഞ രാത്രി 12.30 ഓടെയായിരുന്നു സംഭവം. ആളപായ മില്ല.പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സ്ഥലത്ത് സന്ദ ര്‍ശനം നടത്തി.സമാനമായ രീതിയില്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷ ണി നിലനില്‍ക്കുന്നുണ്ട്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെള്ളത്തോട് കോളനിയിലെ 14 കുടുംബങ്ങളിലുള്ള 51 പേരെ മാറ്റി പാര്‍പ്പിച്ചു.പൊറ്റശ്ശേരി മുണ്ടക്കു ന്ന്,ഹോളിഫാമിലി കോണ്‍വെന്റ് യുപി സ്‌കൂളിലെ ക്യാമ്പിലേക്കാ ണ് മാറ്റി പാര്‍പ്പിച്ചത്.നിലവില്‍ ഇവിടെ പാമ്പന്‍തോട് കോളനിയിലു ള്ള 24 പേര്‍ കഴിയുന്നുണ്ട്.
ദേശീയപാതയില്‍ കല്ലടിക്കോട് കാഞ്ഞിക്കുളം പെട്രോള്‍ പമ്പിനു സമീപം മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു.ഞായറാഴ്ച ഉച്ച യ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുന: സ്ഥാപിച്ചത്.