കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പനയമ്പാ ടത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനെതിരെ സേവ് കരിമ്പ ജനകീയ കൂട്ടായ്മ പ്രതിഷേധ പരിപാടിയും അപകടത്തില്‍ മരിച്ചവര്‍ ക്ക് അനുശോചനവും സംഘടിപ്പിച്ചു.
ദേശീയപാതയില്‍ കരിമ്പയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായി 89 അപകടങ്ങളാണ് കരിമ്പ മുതല്‍ കാഞ്ഞി കുളം വരെയുള്ള നാലു കിലോമീറ്ററില്‍ മാത്രം ഉണ്ടായിട്ടുള്ളത്. ക രിമ്പ മുതല്‍ കാഞ്ഞിക്കുളം വരെയുള്ള 10 കിലോമീറ്റര്‍ ഭാഗമാണ് സ്ഥിരം അപകടവേദി.സര്‍വ്വേ നടത്തിയതില്‍ നിന്നും വ്യത്യസ്ഥമാ യി റോഡ് താഴ്ത്താതെയും വളവുകള്‍ നിവര്‍ത്താതെ, വീതികൂട്ടാ തെ, ആവശ്യമായ അഴുക്കുചാലുകള്‍ നിര്‍മ്മിക്കാതെയും പ്രവൃത്തി കള്‍ നടത്തിയതാണ് അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ആ ക്ഷേപം. വി.കെ.ശ്രീകണ്ഠന്‍ എം.പി.യും കെ ശാന്തകുമാരി എം.എല്‍. എ യും നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കരാര്‍ കമ്പനി അധികാരികളോടും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടും ചര്‍ച്ച നടത്തിയിട്ടും പരിഹരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാ ണ് സേവ് കരിമ്പ എന്ന പേരില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് നാട്ടു കാര്‍ രംഗത്തേക്കെത്തിയത്.കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കും ഗവര്‍ ണര്‍ക്കും രഷ്ട്രപതിക്കും രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കും നിവേദ നം നല്‍കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാ നും കൂട്ടായ്മ ലക്ഷ്യമിടുന്നതായി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
ബോബി ബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.സണ്ണി ഫ്രാന്‍സീ സ് കട്ടൂപ്പാറ അധ്യക്ഷനായി. മാത്യു കല്ലടിക്കോട്, ജാഫര്‍ അങ്ങാടി ക്കാട്, കെ.എച്ച് പ്രമോദ് പാറക്കാല്‍,അബ്ദുള്‍നാസര്‍,രാജാറാം,രമേഷ് കല്ലടിക്കോട്,ഗഫാര്‍ കല്ലടിക്കോട്, ടി.എച്ച്.അബ്ദുള്‍സലാം, ഷമീര്‍ കരിമ്പ, ആശുപത്രികളില്‍ എത്തിക്കുന്ന നവജീവന്‍ ആംബുലന്‍സ് ഡ്രൈവര്‍ മണി,അനസ് പള്ളിപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.