കോട്ടോപ്പാടം: കാട്ടാനശല്ല്യത്തില്‍ വലഞ്ഞ് കോട്ടോപ്പാടം പഞ്ചാ യത്തിലെ മലയോര കര്‍ഷകര്‍.കഴിഞ്ഞ ദിവസവും തിരുവിഴാം കുന്ന് കാളംപുള്ളി ഭാഗത്ത് കാട്ടാനകളിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിച്ചു.

കാരാട്ടുതൊടി കുഞ്ഞുവിന്റെ 850 വാഴകളും പുതുതായി കൃഷി ചെയ്ത കമുകിന്‍ തൈകളും നശിപ്പിച്ചിട്ടുണ്ട്.പാട്ടത്തിന് വാഴക്കൃഷി നടത്തുന്ന പരുത്തിയില്‍ ഫിറോസിന്റെ 900 വാഴകള്‍,തോടുക്കാ ട്ടില്‍ സുന്ദരന്റെ 150 വാഴകള്‍,മലേരിയം പള്ളിയുടെ ഉടമസ്ഥതയി ലുള്ള സ്ഥലത്തെ 30ഓളം വാഴകളും ആനക്കൂട്ടം നശിപ്പിച്ചു.വിളവെ ടുപ്പിന് പാകമായ വാഴകളാണ് നശിച്ചത്.ഈ ഭാഗത്തെ കൃഷിയ്ക്കു സമീപത്തെ കമ്പിപ്പാറ വനത്തിലാണ് ഒരു കുട്ടിയാനയടക്കം ഏഴോ ളം കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്.

കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ ശിച്ചു.വന്യമൃഗശല്ല്യത്തെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് അ ദ്ദേഹം ആവശ്യപ്പെട്ടു.വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാ ധ്യതകളെ ശാസ്ത്രീമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാസങ്ങളോളമായി കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ പ്രദേശ ങ്ങളില്‍ കാട്ടാനശല്ല്യം പതിവായിട്ടും വനംവകുപ്പ് നോക്കുകുത്തി യായി നില്‍ക്കുകയാണ്.കൃഷിനാശത്തിനുള്ള നഷ്ടപരിഹാര കാര്യ ത്തില്‍ ഫണ്ടില്ലെന്ന് പറഞ്ഞ് വനംവകുപ്പ് കൈമലര്‍ത്തുന്നതും കര്‍ ഷകരോഷത്തിനിടയാക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!