പാലക്കാട് :വ്യവസായികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള മീറ്റ് ദി മിനിസ്റ്റര്‍ രണ്ടാം ഘട്ട അദാലത്തില്‍ 42 പരാതികള്‍ പരിഹരി ച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ഭൂമി, ബാങ്ക് സംബന്ധമായ പരാതികളാണ് പരിഗണിച്ചത്. ഭൂമിയുടെ ലഭ്യത കുറ വ് മൂലം വ്യവസായങ്ങള്‍ ആരംഭിക്കാന്‍ തടസ്സമുണ്ടെങ്കില്‍ ഇത് സം ബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി ഭൂമി ലഭ്യമാക്കാന്‍ കഴിയു മോയെന്ന് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
ബാങ്കുമായി ബന്ധപ്പെട്ട ചില പരാതികളില്‍ പലിശയും പിഴപ്പലിശ യും ഒഴിവാക്കുകയും ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരമൊരു ക്കുകയും ചെയ്തതിനു പുറമേ പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ ക്ക് കൂടുതല്‍ തുക ലോണ്‍ അനുവദിക്കാനും അദാലത്തില്‍ തീരു മാനമായി. കോവിഡ് പ്രതിസന്ധിയില്‍ വായ്പ തിരിച്ചടയ്ക്കാതെ നി ഷ്‌ക്രിയ ആസ്തിയായ ലോണുകളില്‍ ജില്ലാ വ്യവസായ കേന്ദ്രം ഇടപെ ട്ട് പ്രവര്‍ത്തനക്ഷമമായ അക്കൗണ്ടുകളാക്കി മാറ്റാനും വ്യ വസായ സംരംഭകര്‍ക്ക് വ്യവസായം തുടരാനും ആവശ്യമായ ഇടപെടലുകള്‍ അദാലത്തില്‍ നടത്തി.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചതു മായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ അധികൃതരുമായി ചര്‍ച്ച നട ത്തിയതിനെ തുടര്‍ന്ന് സംരംഭകര്‍ക്ക് പലിശ നിരക്ക് കുറച്ചു കൊടു ക്കാന്‍ തീരുമാനമായി. ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ കോവി ഡ് പ്രതിസന്ധിയില്‍ തിരിച്ചടയ്ക്കാത്തതു മൂലം പലരുടെയും വായ്പ മുടങ്ങിയിരുന്നു. കോവിഡിന് ശേഷം വീണ്ടും വ്യവസായങ്ങള്‍ സ ജീവമായതോടെ തിരിച്ചടവ് ആരംഭിച്ച വായ്പകള്‍ ബാങ്കുകളില്‍ നിന്നു കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലേക്ക് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
വ്യവസായമേഖലയില്‍ അനുവദിച്ച ഭൂമി മാറ്റി മറ്റൊരു ഭൂമി അനു വദിക്കുക, ഏറ്റെടുത്ത ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍ പ്പെടുത്തുക, വ്യവസായം വികസിപ്പിക്കുന്നതിനാവശ്യമായ കൂടുത ല്‍ ഭൂമി അനുവദിക്കുക, അനുവദിക്കപ്പെടുന്ന ഭൂമിയുടെ സ്ഥല വില യിലുള്ള വ്യത്യാസവും പ്രോസസിങ് ഫീസും നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കുക എന്നീ പരാതികളും പരിശോധിച്ചു.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ റോഡുകള്‍ നിര്‍മ്മിക്കാനും നവീകരിക്കാനും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യമായ നട പടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷി, ഹൈ കോടതിയിലെ സ്പെഷ്യല്‍ ഗവ. പ്ലീഡ ര്‍ പി. സന്തോഷ്‌കുമാര്‍, വ്യവസായ വാണിജ്യ അഡീഷണല്‍ ഡയറ ക്ടര്‍ സിമി.സി.എസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഗിരീ ഷ് എന്നിവര്‍ പങ്കെടുത്തു.