കോട്ടോപ്പാടം: വന്യമൃഗശല്ല്യം രൂക്ഷമായ കോട്ടോപ്പാടം പഞ്ചായ ത്തിലെ മലയോര പ്രദേശങ്ങളില്‍ എ.ജി ഉദ്യോഗസ്ഥ സംഘം സന്ദ ര്‍ശനം നടത്തി.വന്യമൃഗങ്ങള്‍ മൂലം കര്‍ഷകര്‍ക്കും സര്‍ക്കാരിനും ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും ശല്ല്യം പരിഹരിക്കുന്നതിനാവശ്യ മായ കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനുമായാണ് സംഘമെത്തിയ ത്.തിരുവിഴാംകുന്ന് കരടിയോട്, അമ്പലപ്പാറ, ഇരട്ടവാരി, നെല്ലിക്കു ന്ന്,മണ്ണാത്തി,മേലേക്കളം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. കഴി ഞ്ഞ ദിവസങ്ങളില്‍ കൃഷിനാശം സംഭവിച്ച കളിയാങ്ങല്‍ ഇബ്രാ ഹിം,തുണ്ടത്തില്‍ രാജു,വളപ്പില്‍ അവറാന്‍ എന്നിവരുടെ കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.ഫെന്‍സിംഗിന്റെ കാര്യക്ഷമതയും വില യിരുത്തി.
കഴിഞ്ഞ കുറച്ചുകാലങ്ങളായി രൂക്ഷമായ വന്യമൃഗശല്ല്യമാണ് കോ ട്ടോപ്പാടം പഞ്ചായത്തിലെ മലയോര മേഖല അഭിമുഖീകരിക്കുന്നത്. കാട്ടാന,കാട്ടുപന്നി,മയില്‍,കുരങ്ങ് എന്നിവ കൃഷി നാശം വരുത്തു മ്പോള്‍ പുലിയും കടുവയുമെല്ലാം മലയോര ജീവിതത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.കരടിയോട്,ഇരട്ടവാരി മേഖലയില്‍ കാട്ടാനയാണ് പ്രധാനശല്ല്യം.കുറച്ച് മാസങ്ങള്‍ക്കിടെ ലക്ഷക്കണക്കി ന് രൂപയുടെ കൃഷിയാണ് മേഖലയില്‍ കാട്ടാനകള്‍ മൂലം നശിച്ചിട്ടു ള്ളത്.
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം ഒരു കൂട്ടം ആനക ളുടെ താവളമായി മാറിയിട്ടുള്ളതായി സര്‍വ്വകലാശാല ആനപഠന കേന്ദ്രത്തില്‍ നിന്നെത്തിയ സംഘം വിലയിരുത്തിയിരുന്നു. ഫാമിന കത്ത് തമ്പടിക്കുന്ന ആനകള്‍ പിന്നീട് ജനവാസ കേന്ദ്രങ്ങളിലെത്തി യും കൃഷി നശിപ്പിക്കാറുണ്ട്.ഇതിന് പുറമേയാണ് മറ്റു വന്യജീവിക ളെ കൊണ്ടുള്ള ശല്ല്യവും.
വനാതിര്‍ത്തികളില്‍ കാര്യക്ഷമമായ പ്രതിരോധസംവി ധാനങ്ങളു ടെ അഭാവമാണ് വന്യമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലേക്കെത്തി വില സുന്നതിന്റെ പ്രധാന കാരണം.പ്രതിരോധ സംവിധാനങ്ങള്‍ ശക്തി പ്പെടുത്തി വന്യമൃഗശല്ല്യത്തില്‍ നിന്നും മലയോര കര്‍ഷകരെ രക്ഷി ക്കണമെന്ന മുറവിളി ശക്തമാകുമ്പോഴും നടപടികള്‍ക്ക് ഇപ്പോഴും കാലതാമസം നേരിടുകയാണ്.നഷ്ടപരിഹാരം ലഭ്യമാകുന്നത് വൈ കുന്നതും കര്‍ഷകരെ നിരാശരാക്കുന്നുണ്ട്.ഇതിനിടെയുള്ള എജി സംഘത്തിന്റെ സന്ദര്‍ശനത്തെയും മലയോര കര്‍ഷകര്‍ പ്രതീക്ഷ യോടെയാണ് നോക്കി കാണുന്നത്.
എ.ജി ഉദ്യോസ്ഥരായ ജോണ്‍സണ്‍ സിപി,വിനോജ് സി വര്‍ഗീസ്, ജോണ്‍ അപ്രോ,വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം,തിരുവിഴാംകുന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീ സര്‍ എം ശശികുമാര്‍,ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് ജയകൃഷ്ണന്‍,ബിഎഫ്ഒ കെകെ മുഹമ്മദ് സിദ്ദീഖ്,ഫോറസ്റ്റ് വാച്ചര്‍ സി അബ്ദു,ഡ്രൈവര്‍ വിജീഷ് ടി,അരുണ്‍കുമാര്‍ പുഞ്ചാലില്‍ എന്നിവരടങ്ങുന്ന സംഘമാണ് മല യോരമേഖലയില്‍ സന്ദര്‍ശനം നടത്തിയത്.