മണ്ണാര്‍ക്കാട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താലൂ ക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു.കാഞ്ഞിരപ്പുഴ പാലക്ക യം പാമ്പന്‍തോട് കോളനിവാസികളെയാണ് പൊറ്റശ്ശേരി മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ച ത്.പട്ടികവര്‍ഗക്കാരായ എട്ടു കുടുംബങ്ങളിലെ 19 പേരാണ് ക്യാമ്പി ലുള്ളത്.അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും എട്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
കനത്തമഴയുടെ രണ്ടാം പകലിലും താലൂക്കിന്റെ പലഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു.നെല്ലിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന തോടെ പുഴക്ക് കുറുകയെുള്ള പാലങ്ങളും കോസ് വേകളും വെള്ള ത്തിനടിയിലായി.തെങ്കര,കോല്‍പ്പാടം,കൂമ്പാറ,ഞെട്ടരക്കടവ് എന്നീ ഭാഗങ്ങളിലാണ് വെള്ളമുയര്‍ന്ന് പാലങ്ങള്‍ മുങ്ങിയത്.ഗതാഗത തട സ്സത്തിനൊപ്പം പുഴയോരത്തെ വീടുകളിലേക്കും വെള്ളം കയറിയ തും ദുരിതമായി.
തെങ്കര കോല്‍പ്പാടത്തും,ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണം, കുമ രംപുത്തൂര്‍ പൊതുവപ്പാടം,മെഴുകുംപാറ,അമ്പംകടവ് ഭാഗങ്ങളിലും വീടുകളിലേക്ക് മഴവെള്ളമെത്തി.പൊട്ടിത്തോട് കരകവിഞ്ഞ് മെഴു കുംപാറ മണ്ണാത്ത്കുളം റോജിന്‍ ജോര്‍ജ്ജിന്റെ വീട്ടിലേക്ക് വെള്ളം കയറി.ഗൃഹോപകരണങ്ങള്‍ക്കും ഫര്‍ണ്ണീച്ചറുകള്‍ക്കും കേടുപാടു കള്‍ സംഭവിച്ചു.വീട്ടില്‍ വളര്‍ത്തുന്ന ഇരുപതോളം കോഴികള്‍ വെ ള്ളത്തില്‍ ഒലിച്ചുപോയി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്ക ത്ത്,ബ്ലോക്ക് മെമ്പര്‍ രമാസുകുമാരന്‍,വില്ലേജ് അധികൃതര്‍ എന്നിവര്‍ റോജിന്റെ വീട് സന്ദര്‍ശിച്ചു.
ആനമൂളി പുഴയില്‍ ശക്തമായ കുത്തൊഴുക്കാണ് മന്ദംപൊട്ടി വഴി യുണ്ടാകുന്നത്.കുന്തിപ്പുഴയിലും നീരൊഴുക്ക് ശക്തം തന്നെ. കൈ വഴി തോടുകളില്‍ ജലനിരപ്പുയര്‍ന്നത് കൃഷിയിടങ്ങളിലേക്കും വീ ടുകളിലേക്കും വെള്ളം കയറാനിടയാക്കി.വിവിധ റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി.മുക്കണ്ണം ഭാഗത്തും വീടുകളില്‍ വെള്ളം കയറി.കുന്തിപ്പുഴയില്‍ ജലനിരപ്പ് താഴാത്തത് തരിശ്ശ് വെള്ളപ്പാടം നിവാസികളെ ഭീതിയിലാക്കുന്നുണ്ട്.
അതേ സമയം ജലനിരപ്പു ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.ബ്ലൂ അലേര്‍ട്ട് ലെവലായ 96.50 മീ റ്ററിനോട് ജലനിരപ്പ് അടുത്ത സാഹചര്യത്തില്‍ ഡാമിലെ അധി കജലം പുഴയിലേക്ക് ഒഴുക്കുന്നതിനായി മൂന്ന് ഷട്ടറുകളും 25 സെ ന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.ഇതിന് മുമ്പ് ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ ഉയര്‍ത്തി വെച്ചിരുന്നു.
ശിരുവാണി ഡാമിലെ റിവര്‍ സ്ലൂയിസ് ഷട്ടര്‍ 40 സെന്റീമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. പലയിട ങ്ങളിലും വെള്ളം ഇറങ്ങിയതിന് ശേഷം മാത്രമേ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താനാകൂ.കനത്ത മഴ തുടരുന്നത് മലയോര ഗ്രാമങ്ങള്‍ കടുത്ത ഭീതിയിലാക്കുന്നുണ്ട്.