മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം 107.867 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയി ലെ ആറു താലൂക്കുകളിലായി ഒക്ടോബര്‍ 11 രാവിലെ 8.30 മുതല്‍ ഒ ക്ടോബര്‍ 12 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാ ര്‍ക്കാട് താലൂക്കില്‍ 238.2 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 144.6 മി.മീ, ആല ത്തൂരില്‍ 73 മി.മീ, ഒറ്റപ്പാലം 67 മി.മീ, ചിറ്റൂര്‍ 48, പാലക്കാട് 76.4 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെ ന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മഴ ശക്തിപ്പെ ടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടു ദിവസം കൂടി നിലനില്‍ക്കാന്‍ സാധ്യതയുണ്ട്.മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ ക്കടലില്‍ നാളയോടെ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതടങ്ങള്‍, ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.പാലക്കാട് ജില്ലയില്‍ ഓക്ടോബര്‍ 13,14,15 തിയ്യ തികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.