മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഔ ദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ജില്ലാതലത്തില്‍ അഞ്ചം ഗ സമിതിയെ നിയോഗിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയി ച്ചു. എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആ രോഗ്യം) ഡോ. കെ.പി. റീത്ത, ജില്ലാ സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എന്‍. അനൂപ് കുമാര്‍, ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സോന, കമ്മ്യൂണിറ്റി മെഡിസിന്‍ എം.ഡി (പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്) ഡോ. സലിന്‍. കെ. ഏലിയാസ് എന്നിവരാ ണ് സമിതിയിലെ അംഗങ്ങള്‍.
കോവിഡ് ധനസഹായം: പരാതി നല്‍കാം
കോവിഡ് ധനസഹായത്തിന് മുന്‍പ് അപേക്ഷിച്ചിട്ടും ധനസഹായം ലഭിക്കാത്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഒ ക്ടോബര്‍ 20 നകം ഓണ്‍ലൈനായി www.kmtboard.in ല്‍ പരാതി നല്‍കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേ മനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുമ്പ് ധന സഹായം ലഭിച്ച അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി വിതരണം ചെയ്യും. ഫോണ്‍: 0495 2966577.