മണ്ണാര്‍ക്കാട്: മഴ പെയ്യുമ്പോള്‍ നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാരികള്‍ക്കും നഗരത്തിലെത്തുന്നവര്‍ക്കും ഒരു പോലെ ദുരി തമാകുന്നു.ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെ ള്ളം ഒടയിലേക്ക് ഇറങ്ങാത്തതാണ് വെള്ളം കെട്ടികിടക്കാന്‍ ഇടയാ ക്കുന്നത്.കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ നീളുന്ന നഗരത്തിലെ പലയിടങ്ങളില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ആശുപത്രിപടി, കെടിഎം സ്‌കൂള്‍ പരിസരം എന്നിവടങ്ങളിലാണ് പ്രധാനമായും പ്രശ്‌നം നിലനില്‍ക്കുന്നത്.
അടുത്തിടെയാണ് ദേശീയപാത നവീകരണം കഴിഞ്ഞത്. കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ദേശീയപാത നിരപ്പില്‍ നിന്നും ഉയര്‍ ത്തിയാണ് നടപ്പാത നിര്‍മിച്ചിട്ടുള്ളത്.വാഹന പാര്‍ക്കിംഗിനും പാത യോരത്ത് ടൈല്‍സ് പാകി സൗകര്യമൊരുക്കിയിട്ടുണ്ട്.ഇവിടെയാണ് അഴുക്കുചാലിലേക്ക് വെള്ളം ഒഴുകി ഇറങ്ങാന്‍ നിശ്ചിത ദൂരക്രമ ത്തില്‍ വിടവുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഷോപ്പിംഗ് കോംപ്ലക്‌സ് വളപ്പിലും വെള്ളം കെട്ടി നില്‍ക്കുന്നത് പ്രയാസം തീര്‍ക്കുന്നുണ്ട്.കടകളിലേക്ക് വെള്ളം കയറുന്നത് മൂലം ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും ഉണ്ടാകാറുള്ളതായി വ്യാപാരികള്‍ പറയുന്നു.ദേശീയപാതയിലേക്ക് ചേരുന്ന നഗരത്തിലെ കുത്തനെയു ള്ള ലിങ്ക് റോഡുകളില്‍ നിന്നും ഇടവഴികളില്‍ നിന്നും വെള്ളം ഒഴു കി ദേശീയപാതയിലേക്ക് എത്തുന്നതും വെള്ളക്കെട്ടിന് കാരണ മാകുന്നു.മാലിന്യങ്ങളും ചരല്‍മണ്ണുമടക്കം റോഡില്‍ അടിയുന്നത് ഇരുചക്രവാഹനങ്ങള്‍ക്ക് അപകടകെണിയാവുകയാണ്. പ്രശ്‌നത്തി ന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് ആവശ്യം.