കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് മേഖലയി ലെ വനംസര്‍വേക്കെതിരെ വീണ്ടും പ്രതിഷേധമുയരുന്നു.ഇരട്ടവാരി കൂരിക്കല്ലന്‍ അഹമ്മദിന്റെ വീട്ടുമുറ്റത്ത് സര്‍വ്വേയുടെ ഭാഗമായി വ നംവകുപ്പ് കഴിഞ്ഞ ദിവസം കല്ല് സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നത്.
വനഭൂമിയും കര്‍ഷകരുടെ കൈവശ ഭൂമിയും തമ്മില്‍ വേര്‍തിരിച്ച് വനാതിര്‍ത്തി തിരിക്കുന്നതിനായി വനം റെവന്യുവകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു വരികയാണ്.നേരത്തെ കര്‍ഷകരുടെ കൈവശ ഭൂമിയില്‍ സര്‍വേ നടത്തിയത് പ്രതിഷേധത്തിന് ഇടയാ ക്കുകയും രണ്ട് മാസം മുമ്പ് കര്‍ഷകര്‍ സര്‍വേ നടപടികള്‍ തടയു കയും ചെയ്തിരുന്നു.തുടര്‍ന്ന് വനംറെവന്യു വകുപ്പുകള്‍ കര്‍ഷക രുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ പ്രകാരമാണ് സം യുക്ത പരിശോധന പുനരാരംഭിച്ചത്.
എന്നാല്‍ ഭൂമിയില്‍ പരിശോധന നടത്തുമ്പോള്‍ തിരിച്ചറിയുന്ന തിനായി തത്കാലത്തേക്ക് അടയാളമെന്തെങ്കിലും കാണിച്ചാല്‍ മതിയെന്ന ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായി കല്ല് സ്ഥാ പിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത് .പ്ര ശ്‌നം കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ സിപി ശിഹാ ബുദ്ദീന്‍,ജോയ് പരിയാത്ത്,ഉസ്മാന്‍ ചേലോക്കോടന്‍,ഷൗക്കത്ത് കോട്ട യില്‍,ഉമ്മര്‍ മനച്ചിത്തൊടി,അലി തയ്യില്‍ എന്നിവര്‍ മണ്ണാര്‍ക്കാട് ഡെ പ്യുട്ടി തഹസില്‍ദാര്‍ ചന്ദ്രബാബുവിനെ നേരില്‍ കണ്ട് ബോധ്യപ്പെ ടുത്തിയിട്ടുണ്ട്.കല്ലിടുന്ന നടപടിയുമായി വനംവകുപ്പ് മുന്നോട്ട് പോയാല്‍ തടയുമെന്നും കര്‍ഷകസംരക്ഷണ സമിതി വ്യക്തമാക്കി.
എന്നാല്‍ ജെണ്ട കെട്ടില്ല എന്നാണ് ഉറപ്പു നല്‍കിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനു ള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടു ത്തിയിട്ടുണ്ട്. ഒന്നരമാസത്തിനകം വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയി ക്കാനാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും വനാതിര്‍ത്തി തിരിച്ചാല്‍ മാത്രമേ പട്ടയത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സാധിക്കൂവെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.