കോട്ടോപ്പാടം: പഞ്ചായത്തിലെ മേക്കളപ്പാറ വാര്‍ഡിലെ ആദിവാ സി കോളനികളില്‍ കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടി പ്പിച്ചു.പൊതുവപ്പാടം,മേക്കളപ്പാറ,ആമക്കുന്ന്,കാരക്കാട് ആദിവാ സികോളനികളിലെ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആകെ 53 പേര്‍ക്കാണ് ഇന്ന് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.ഇതില്‍ 24 പേര് ഒന്നാം ഡോസും,29 പേര് രണ്ടാം ഡോസും സ്വീകരിച്ചു. കുടും ബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി,വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസ്,നേഴ്സുമാരായ പ്രീത,നിഷ,ഹബീബത്ത്, വനപാലകരായ കാളിമുത്തു,രാധാകൃഷ്ണന്,ആശാ വര്‍ക്കര്‍മാരായ വിജി,ദേവകി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. കോട്ടോപ്പാടം പഞ്ചായത്തില്‍ ഇതുവരെ 90 ശതമാനത്തോളം പേര് ഒന്നാം ഡോസ് കോവിഡ് വാക്സിനേഷന് സ്വീകരിച്ചതായി കുടുംബാരോഗ്യ കേ ന്ദ്രം അധികൃതര്‍ അറിയിച്ചു.40 ശതമാനത്തോളം പേര് രണ്ടാം ഡോ സും സ്വീകരിച്ചിട്ടുണ്ട്.എത്രയും വേഗം പഞ്ചായത്തില്‍ സമ്പൂര്‍ണ വാക്സിനേഷന് യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ആ രോഗ്യപ്രവര്‍ത്തകര്‍.
