മണ്ണാര്‍ക്കാട്: ചരിത്രത്തിന്റെ തിരിനാളങ്ങള്‍ കെടാതെ സൂക്ഷിക്കു വാന്‍ പുതു തലമുറ തയ്യാറാകണമെന്നും ലഭ്യമായ അറിവുകള്‍ നാ ടിന് വിനിമയം ചെയ്യുക എന്ന ദൗത്യം വിദ്യാര്‍ത്ഥികള്‍ നിര്‍വഹിക്ക ണമെന്നും സാഹിത്യകാരന് കെ.പി.എസ് പയ്യനെടം പറഞ്ഞു.മണ്ണാര് ക്കാട് എം.ഇ. എസ് കല്ലടി കോളേജ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം സ്വാതന്ത്ര്യ സമരത്തിലെ മണ്ണാര്‍ക്കാട് എന്ന വിഷയത്തില്‍ സംഘടി പ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം.

ബ്രിട്ടീഷ് രാജാവിനെതിരെ സമരം ചെയ്തു എന്നതാണ് വാരിയന്കു ന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുതല്‍ കുമരംപുത്തൂര്‍ സീതികോയ ത ങ്ങള് വരെയുള്ള സമരനായകരെ വധശിക്ഷക്ക് വിധേയമാക്കുന്നതി ന് ബ്രിട്ടീഷ് കോടതി നിരത്തിയ ന്യായവാദം.മലബാറില്‍ നടന്ന പോ രാട്ടങ്ങളുടെ പ്രാധാന്യം അതിലൂടെ വ്യക്തവുമാണ്. അതുകൊണ്ട് ഇപ്പോള്‍ ഈ സമരത്തെ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നവരുടെ വാ ദങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് ബോധ്യപ്പെടുന്ന തെളിവുകളാണ് ബ്രിട്ടീഷ് രേഖകളില്‍ പോലും നമുക്ക് കാണുവാന്‍ സാധിക്കുന്നതെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഷിഹാബ് എ. എം അധ്യക്ഷനായി. നാടക പ്രവര്‍ത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട കെ.പി.എസ് പയ്യ നെടത്തിന് എം .ഇ. എസ് കല്ലടി കോളേജിന്റെ ആദരം കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ സി കെ സയ്യിദ് അലി സമ്മാ നിച്ചു.കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ മാന്‍ നൗഫല്‍ തങ്ങള്‍, പി.ടി.എ വൈസ് പ്രസിഡന്റ് യൂസുഫ് അലന ല്ലൂര്‍ , പി.എം സലാഹുദ്ദീന്, ഡോ.വി.എ ഹസീന,ഡോ.സൈനുല്‍ ആബിദീന്‍,പി.മുഹമ്മദാലി, അയ്യൂബ് പുത്തനങ്ങാടി,ആദില്‍ എന്നി വര് സംസാരിച്ചു.

പാലക്കാട് ഗവ.വിക്ടോറിയ കോളേജ് ചരിത്ര വിഭാഗം അധ്യാപകന് ഡോ.പി.കെ അനീസുദ്ദീന്‍, വാരിയന്‍കുന്നത്ത് സീറപ്പാട്ട് രചയിതാവ് നസ്റുദ്ദീന്‍ മണ്ണാര്‍ക്കാട് ,സി.കെ മുഷ്താഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഇസ് ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി ഡോ. ടി. സൈനുല്‍ ആബിദ് സ്വാഗതവും പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം.ഫൈസല്‍ ബാബു നന്ദിയും പറഞ്ഞു.
