മണ്ണാര്‍ക്കാട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാ സമര്പ്പണ് അഭിയാ ന്റെ ഭാഗമായി അഹല്യ കണ്ണാശുപത്രിയും അഹല്യ പ്രമേഹ ആശു പത്രിയും ബി.ജെ.പി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.തെങ്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം പുഞ്ചക്കോട് – മേലാമുറി റോ ഡില് പരമേശ്വരന് പിള്ളയുടെ വീട്ടിലാണ് ക്യാമ്പ് നടന്നത്.രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരുമണിയോടെ സമാപി ച്ചു.പ്രമേഹം,നേത്ര രോഗങ്ങള്‍ എന്നിവയില്‍ നിരവധി പേര് ക്യാമ്പി ല്‍ പരിശോധനക്കായെത്തി.ബി.ജെ.പി.ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറിമാരായ എ.ബാല ഗോപാലന്, ടി.വി.സജി, സെക്രട്ടറി ബിജു നെല്ലമ്പാനി, വൈസ് പ്രസിഡന്റ്മാരായ എം.സുബ്രമണ്യന്‍,ടി.എം.സുധ, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ, ബി.ജെ.പി തെങ്കര പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ കെ.എസ് പ്രവീണ്‍കുമാര്‍, കെ.സുധീഷ്, സെക്രട്ടറി കെ.പി.സന്ദീപ് കമ്മിറ്റി അംഗങ്ങളായ പരമേശ്വരന് പിള്ള, ശ്രീധരന് ,കൗണ്‍സിലര്‍ എന്‍.ലക്ഷ്മി, തെങ്കര പഞ്ചായത്ത് മെമ്പര്‍മാരായ കെ.സുഭാഷ്, സന്ധ്യ,സൗമ്യ എന്നിവര്‍ നേതൃത്വം നല്കി.
