മണ്ണാര്‍ക്കാട്: അട്ടപ്പാടി കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അടി യന്തരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ എന്‍ ഷംസുദ്ദീന് എം എല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.വിഷയം ഉന്നയിച്ച് സബ്മിഷ ന് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 -17 സാ മ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപ യോഗിച്ച് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. എല്‍എസ്ജിഡി മുഖേന ടെണ്ടര്‍ നല്കി വര്‍ഷങ്ങളായി.എന്നാല്‍ ക രാറുകാരന് പണിപൂര്ത്തീകരിച്ചിട്ടില്ല.എല്‍എസ്ജിഡി ഉദ്യോഗസ്ഥ രോട് നിരന്തരം അഭ്യര്‍ത്ഥിക്കുകയും, നിര്‍ദ്ദേശം നല്‍കിയിട്ടും എക് സിക്യൂട്ടീവ് എഞ്ചിനീയറും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചി നീയറും ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും നിരുത്തരവാദപര മായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്നും എംഎല്‍എ സബ്മി ഷനിലൂടെ ഉന്നയിച്ചു.
അടിയന്തരമായി പണി പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുന്നതോ ടൊപ്പം കാലതാമസം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി യെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ ആസ്തി വി കസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ നടപ്പാക്കുന്ന തില്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എംഎല്‍എ വിശദീകരിച്ചു.വട്ടലക്കി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരി ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിലെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ആ വശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടിയില്‍ പറഞ്ഞു.
