പാലക്കാട്: പൊതു സ്ഥലങ്ങളിലെ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി രാജ്യമെമ്പാടും നാളെ മുതല്‍ ശുചിത്വ ഭാരതം ക്യാമ്പ യിന് തുടക്കമാവും. ക്യാമ്പയിന് ഉദ്ഘാടനം രാവിലെ എട്ടിന് കോട്ട മൈതാനത്ത് വി.കെ ശ്രീകണ്ഠന് എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയാവും. കേന്ദ്ര -സം സ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നെഹ് റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം, ശുചിത്വ മിഷന്, ഹരി തകേരളം മിഷന്, മറ്റു സന്നദ്ധസംഘടനകളും സംയുക്തമായി സം ഘടിപ്പിക്കുന്ന ക്യാമ്പയിന് ഒക്ടോബര്‍ 31 വരെ നീണ്ടുനില്‍ക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുക, പൊതുസ്ഥലങ്ങളും സ്ഥാപ നങ്ങളും ശുചിയാക്കുക, കുളങ്ങള്‍ മറ്റു ജലാശയങ്ങളും വൃത്തിയാ യി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുക. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തദ്വേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ മിഷന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തില്‍ നിര്‍മാര്‍ജ്ജനം ചെയ്യും. ഇതു സംബ ന്ധിച്ച് പാലക്കാട് സബ് കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗിന്റെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. സ്മിതേഷ്, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്ര ട്ടറി രാമന്‍കുട്ടി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സീനിയ ര്‍ സൂപ്രണ്ട് സി. അനില്‍കുമാര്‍, ഹരിതകേരളം ജില്ലാ കോര്‍ഡിനേ റ്റര്‍ കല്യാണകൃഷ്ണന്, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കോര്‍ഡി നേറ്റര്‍ മുഹമ്മദ് റഫീഖ്, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.
