കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ മലയോരമേഖലയില്‍ രൂക്ഷമാ കുന്ന വന്യമൃഗശല്ല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ന ടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണസമി തി യോഗം പ്രമേയം പാസാക്കി.ഇതിനായുള്ള സര്‍ക്കാരിന്റെ എല്ലാ നടപടികളുമായി പഞ്ചായത്ത് ഭരണസംവിധാനം പൂര്‍ണമായും സ ഹകരിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.കര്‍ഷകരുടെ ദയനീ യാവസ്ഥ ജനപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാ ന്‍ നടപടിയുണ്ടാകണമെന്നും വിഷയം ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് മേക്കളപ്പാറ വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസ് ഈ മാസം ആറിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കരയ്ക്ക് നിവേദനം നല്‍കിയിരുന്നു.വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളായ പൊതുവപ്പാടം, മേക്കളപ്പാറ,കണ്ടമംഗലം, പുറ്റാനിക്കാട്,തിരുവിഴാംകുന്ന്,കാപ്പുപറമ്പ്,കച്ചേരിപ്പറമ്പ്,അമ്പലപ്പാറ,കാഞ്ഞിരംകുന്ന് പ്രദേശങ്ങളില്‍ വന്യമൃഗശല്ല്യം നിമിത്തമുള്ള കര്‍ഷകരുടെ ദുരിതങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.പരമ്പരാഗതമായി തുടരുന്ന കൃഷികള്‍ നഷ്ടത്തില്‍ കലാശിക്കുമ്പോഴും കര്‍ഷകര്‍ കൃ ഷിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ് കാര്‍ഷിക മേഖലയില്‍ നിന്നും പിന്‍വാങ്ങാത്തതെന്നും കേവലം നഷ്ടപരിഹാര തുക കൊ ണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല കര്‍ഷകര്‍ അനുഭവിക്കുന്ന വേദ നകളെന്നും യോഗം വിലയിരുത്തി.

വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കാന്‍ വനംവകുപ്പ് കാ ര്യക്ഷമമല്ലാത്ത സാഹചര്യത്തില്‍ കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അധികാ രം കര്‍ഷകരെ ഏല്‍പ്പിക്കുക,നശിപ്പിക്കുന്ന വിളകള്‍ക്ക് കൃഷി ഓഫീ സറുടേയും മൃഗനാശത്തിന് മൃഗഡോക്ടറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിപണി വില അനുസരിച്ച് നഷ്ടപരിഹാരം ന ല്‍കുന്നതിന് നടപടി സ്വീകരിക്കുക,ജീവന് അപായം സംഭവി ച്ചാല്‍ മരിച്ചയാളുടെ പ്രായം,കുടുംബത്തിന്റെ സംരക്ഷണ ചുമതല,കുടും ബാംഗങ്ങളുടെ എണ്ണം എന്നി പരിഗണിച്ച് ആക്‌സിഡന്റ് ക്ലെയിം രൂപത്തില്‍ ന്യായമായ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ ക്ക്്ജോലിയും നല്‍കുന്നതിന് നടപടി സ്വീകരിക്കുക,പ ഞ്ചായത്തി ലെ ലൈസന്‍സുള്ള എല്ലാ തോക്ക് ഉടമകള്‍ക്കും ലൈസന്‍സ് പുതു ക്കി നല്‍കി വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നേരിടാനുള്ള അ നുമതി നല്‍കുക,വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് നിക്ഷിപ്തമായ മുഴുവന്‍ അധികാരങ്ങളും ഉപ യോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക,ഇക്കോ സെന്‍സിറ്റീവ് മേ ഖലയായി നിശ്ചയിച്ചിട്ടുള്ള പഞ്ചായത്തിലെ കോട്ടോപ്പാടം ഒന്ന്, രണ്ട് വില്ലേജുകളിലെ ജനവാസ മേഖലയെ ഒഴിവാക്കി കര്‍ഷകരെ കൂടി വിശ്വാസത്തിലെടുത്ത് വനാതിര്‍ത്തി നിര്‍ണ്ണയിക്കുക തുട ങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

പ്രമേയത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ,വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, വികെ ശ്രീകണ്ഠന്‍ എംപി,അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ എന്നിവര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാനും യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!