അഗളി: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയു തിര്‍ത്തതായിപരാതി.സംഭവവുമായി ബന്ധപ്പെട്ട് പാടവയല്‍ മഞ്ച ക്കണ്ടി പഴത്തോട്ടം സ്വദേശി ഈശ്വരന്‍ (60) നെ പൊലീസ് അറസ്റ്റ് ചെയ്തു. പഴത്തോട്ടം എന്ന സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാന്‍ വന്ന ആദിവാസി സ്ത്രീക്കു നേരെ ഈശ്വരന്‍ എയര്‍ഗണ്‍ ഉപയോ ഗിച്ച് വെടിയുതിര്‍ത്തു എന്നാണ് പരാതി. രണ്ടു തവണ വെടിയുതി ര്‍ത്തതായി പരാതിക്കാരിയായ ചെല്ലി പറയുന്നു.ആര്‍ക്കും പരിക്കി ല്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈശ്വരന്റെ കൃഷി സ്ഥലത്തേ ക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടേ്രത. കഴിഞ്ഞ ദിവസവും ഇതാ വര്‍ത്തിച്ചപ്പോള്‍ ഈശ്വരന്‍ കയ്യിലുള്ള എയര്‍ ഗണ്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവ ത്തില്‍ ചെല്ലി അഗളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ കെ ബി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈശ്വരനെ അറസ്റ്റ് ചെയ്തത്. ഈശ്വരനെതിരെ വധശ്രമ ത്തിനാണ് കേസെടുത്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!