അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 16404 പേര് കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 44 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, ഒരു മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 42 പേര് രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 6494 പേര് ഒന്നാം ഡോസും 2261 പേര് രണ്ടാം ഡോസുമടക്കം 8755 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 1246 പേര് ഒന്നാം ഡോസും 3274 പേര് രണ്ടാം ഡോസുമടക്കം 4520 പേരും, 60 വയസിനു മുകളിലുള്ള 557 പേര് ഒന്നാം ഡോസും 2485 പേര് രണ്ടാം ഡോസുമടക്കം 3042 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 570 പേരാണ് ഇന്നേ ദിവസം കോവാക്സിന് കുത്തിവെപ്പെടു ത്തത്, ഇതില്‍ ഒരു മുന്നണി പ്രവര്ത്തകന് രണ്ടാം ഡോസും.18 മുത ല്‍ 45 വയസ്സുവരെയുള്ള 35 പേര് ഒന്നാം ഡോസും 280 പേര് രണ്ടാം ഡോസുമടക്കം 315 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 9 പേര് ഒന്നാം ഡോസും 158 പേര് രണ്ടാം ഡോസുമടക്കം 167 പേരും, 60 വയസ്സിനു മുകളിലുള്ള 7 പേര് ഒന്നാം ഡോസും 80 പേര് രണ്ടാം ഡോസുമടക്കം 87 പേരും കോവാക്സിന് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 67 പേര് സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വരെയുള്ള 16 പേര് ഒന്നാം ഡോസും 41 പേര് രണ്ടാം ഡോസുമടക്കം 57 പേരും, 45 മുതല്‍ 60 വരെയുള്ള 4 പേര് വീതം ഒന്നും രണ്ടും ഡോസുകളും, 60 വയസ്സിനു മുകളിലുള്ള 2 പേര് ഒന്നാം ഡോസും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.
![](http://unveilnewser.com/wp-content/uploads/2021/09/WhatsApp-Image-2021-07-07-at-22.11.02-1-1024x246.jpeg)