മണ്ണാര്‍ക്കാട്: കാഴ്ചകളെ അനശ്വരമായ സ്മാരകങ്ങളാക്കി തീര്‍ക്കുന്ന മണ്ണാര്‍ക്കാട്ടെ ഫോട്ടോഗ്രാഫര്‍മാരുടെ തറവാട്ടിലെ കാരണവരെന്ന് വിശേഷിപ്പിക്കാവുന്ന വി നാരായണന്റെ അപ്രതീക്ഷിത വിയോഗ ത്തില്‍ വിതുമ്പി നാട്.അനവധി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങ ളുടെ സ്‌നാപ്പെടുത്ത് ഓര്‍മ്മകളുടെ ചെപ്പില്‍ സൂക്ഷിക്കാന്‍ നാടിന് സമ്മാനിച്ച നാരായണേട്ടന്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്ന ത് മിഴിവാര്‍ന്ന കുറയേറെ ചിത്രങ്ങള്‍.

മണ്ണാര്‍ക്കാട് വട്ടത്തൊടി നാരായണന്‍ നഗരത്തിലെ ആദ്യകാല ഫോ ട്ടോഗ്രാഫറാണ്.അര നൂറ്റാണ്ടു മുമ്പ് ഫോട്ടോഗ്രാഫര്‍മാരെ ആരാധന യോടെ നോക്കി കണ്ടിരുന്ന കാലത്താണ് ഫോട്ടോഗ്രാഫി രംഗത്തേ ക്കുള്ള നാരയാണന്റെ രംഗപ്രവേശം.വിവിധ ഗുരുക്കന്‍മാരുടെ കീ ഴില്‍ പരിശീലനം കഴിഞ്ഞാണ് മണ്ണാര്‍ക്കാട്ട് അശ്വതി ഫോട്ടോസ് എ ന്ന സ്റ്റുഡിയോ ആരംഭിക്കുന്നത്.പിന്നീട്‌ നഗരത്തിന്റെ മുക്കിലും മൂലയിലും നാരായണന്റെ ക്യാമറാക്കണ്ണുകളെത്തി.ഉദ്ഘാടനങ്ങള്‍, സമ്മേളന ങ്ങള്‍,തെരഞ്ഞെടുപ്പ് വിജയങ്ങള്‍,ധര്‍ണകള്‍, സമരങ്ങള്‍, ഉത്സവങ്ങ ള്‍,വിവാഹം,മറ്റ് സ്വകാര്യ ചടങ്ങുകള്‍ എന്നിവടങ്ങളിലെ ല്ലാം സജീ വ സാന്നിദ്ധ്യമായിരുന്നു.നിരവധി ശിഷ്യന്‍മാരുമുണ്ട് അദ്ദേഹത്തി ന്.

അരനൂറ്റാണ്ട് പിന്നിട്ട തൊഴില്‍ ജീവിതത്തില്‍ മണ്‍മറഞ്ഞ രാഷ്ട്രീ യ പ്രമുഖരായ ഇഎംഎസ്,ഇകെ നായനാര്‍,സി അച്ചുതമേനോന്‍, കെ. കരുണാകരന്‍,സിഎച്ച് മുഹമ്മദ് കോയ,സിനിമാ താരങ്ങളായ സത്യ ന്‍,പ്രേംനസീര്‍,തിരുവിതാംകൂര്‍ സഹോദരമാര്‍ അങ്ങിനെ ഒട്ടേറെ പ്രമുഖര്‍ നാരായണന്റെ ക്യാമറയില്‍ പതിഞ്ഞു.

തൊഴില്‍പരമായി ഒരു ഫോട്ടോഗ്രാഫറായിരുന്നുവെങ്കിലും അതി ലപ്പുറമായിരുന്നു സമൂഹത്തില്‍ നാരായണന്റെ സൗഹൃദവും സ്ഥാ നവും.ചെന്നത്തുന്ന ഓരോ വീടുകളിലും അടുക്കളയില്‍ വരെയെ ത്തി ആഹാരം രുചിച്ച് നോക്കി അഭിപ്രായം പറയാന്‍ സ്വയം നേടി യെടുക്കുന്ന ചോദ്യം ചെയ്യപ്പെടാനാകാത്ത സ്വാതന്ത്ര്യത്തിലൂടെ ആ വീ ട്ടിലെ കുടുംബാംഗങ്ങളുമായി കൂടി സൗഹൃദം സ്ഥാപിച്ചെടു ക്കാന്‍ കഴിയുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയാണ്‌ നാരയണേട്ട നെന്ന് മണ്ണാര്‍ക്കാ ട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.

74-ാം വയസ്സിലും മനസ്സിലും കണ്ണിലും യുവത്വത്തിന്റെ തിളക്ക വുമായി എവിടെയും ഓടിയെത്തിയിരുന്ന നാരായണനെ നിനച്ചി രിക്കാത്ത നേരത്താണ് മരണം കവര്‍ന്നത്.ജനഹൃദങ്ങളില്‍ കാ ഴ്ചകളുടെ കയ്യൊപ്പ് ചാര്‍ത്തിയാണ് മണ്ണാര്‍ക്കാടിന്റെ പ്രിയ നാരാ യണേട്ടന്റെ മടക്കം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!