അലനല്ലൂര്‍: ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പിലാക്കു ന്ന സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്ത് പകര്‍ന്ന് അലനല്ലൂര്‍ സര്‍വ്വീ സ് സഹകരണ ബാങ്ക് നെല്‍കൃഷിയ്ക്ക് തുടക്കമിട്ടു.ഞാറ് നടീല്‍ ഉത്സവം കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.മുന്‍ പ്ര സിഡന്റ് കെ.എ സുദര്‍ശന കുമാര്‍, ഡയറക്ടര്‍മാരായ കെ.മുഹമ്മദ്, കെ.സി അനു, സുരേഷ് കുമാര്‍, അബ്ദുള്‍ കരീം, കമലം, ശാലിനി, പഞ്ചായത്ത് അംഗം, മുസ്തഫ, മധുമാസ്റ്റര്‍ ബ്ലോക്ക് മെമ്പര്‍, അബ്ദുള്‍ സലീം ,കോ-ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു, കോ-ഓപ്പറേറ്റീവ് കോളേജ് ഡയറക്ടര്‍ കരുണന്‍ മാസ്റ്റര്‍, അനിയന്‍ മാസ്റ്റര്‍, സെക്രട്ടറി മനോജ്, ബാങ്ക് അസി.സെക്രട്ടറി ജയകൃഷ്ണള്‍, ടോമി തോമസ്, അനില്‍, വേലായുധന്‍ അലനല്ലൂര്‍ കൃഷി ഓഫീസ് ജീവനക്കാര്‍ സഹകാരികള്‍ ,ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സെക്രട്ടറി പി.ശ്രീനിവാസന്‍ സ്വാഗതവും ഡയറക്ടര്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ചുണ്ടയില്‍ സതീശന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കര്‍ സ്ഥല ത്താണ് കൃഷിയിറക്കുന്നത്.സഹകരണ വകുപ്പിന്റെ നിര്‍ദേശാ നുസരണം ഭക്ഷ്യസുരക്ഷാ പദ്ധതി പഞ്ചായത്തില്‍ പ്രാവര്‍ത്തിക മാക്കി കാര്‍ഷികോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കു കയാണ് പദ്ധതി വഴിയുള്ള ലക്ഷ്യം.കഴിഞ്ഞ ഉത്സവ സീസണില്‍ ബാങ്ക് പച്ചക്കറികള്‍ ഉത്പാദിപ്പിച്ച ഉത്സവ ചന്തയിലൂടെ വിതരണം ചെയ്തിരുന്നു.നെല്‍കൃഷി വികസനം കൂടി ലക്ഷ്യമിട്ടാണ് ബാങ്കി ന്റെ കാര്‍ഷികമേഖലയിലെ ഇടപെടലുകളുടെ തുടര്‍ച്ചയായി നെ ല്‍കൃഷിയും ആരംഭിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!