മണ്ണാര്‍ക്കാട്: തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന പദ്ധതി മ ണ്ണാര്‍ക്കാട് നഗരസഭയില്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ചെയ ര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.പദ്ധതി നടത്തിപ്പുമായി ബ ന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോളുടെ അധ്യക്ഷതയില്‍ മണ്ണാര്‍ക്കാട് വെറ്ററിനറി ആശുപത്രിയി ല്‍ വെച്ച് യോഗം ചേര്‍ന്നിരുന്നു.
തെരുവുനായ്ക്കളുടെ ജനനനിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നതി നാവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ് പ്രയാസമെന്ന് ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തി ല്‍ സൗകര്യം സ്വന്തം ചെലവില്‍ നല്‍കാമെന്ന് ചെയര്മാന് അറിയി ച്ചു.മുണ്ടേക്കരാട്ടാണ് പദ്ധതിക്കായി സ്ഥല സൗകര്യം ഒരുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍,നഗരസഭ ചെയര്‍ മാന്‍ സി മുഹമ്മദ് ബഷീര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സികെ ഉമ്മുസല്‍മ,ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, നഗരസഭ സെക്രട്ടറി എംഎസ് ശ്രീരാഗ്, സീനിയര്‍ വെറ്ററിനറി സര്‍ജ ന് ഡോ.അനില്‍കുമാര്‍ എന്നിവര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു.
നഗരസഭ പരിധിയിലും തെരുവുനായ്ക്കളുടെ ശല്ല്യം അധികരിച്ച് വരികയാണ്.ആക്രമണങ്ങളുമുണ്ടാകുന്നുണ്ട്.ഇടതടവില്ലാതെ വാ ഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന ദേശീയപാത പോലും കയ്യ ടിക്കിയാണ് തെരുവുനായ്ക്കളുടെ വിഹാരം.ഇത് പലപ്പോഴും അപ കടത്തിനും ഇടയാക്കുന്നുണ്ട്.രണ്ടാഴ്ച മുമ്പ് കുന്തിപ്പുഴയില്‍ നായ കുറുകെ മറിഞ്ഞ് വീണ ബൈക്ക് യാത്രികന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
തെരുവുനായ ശല്ല്യത്തെ കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാ ഹചര്യത്തിലാണ് നഗരസഭ ഇതുവരെ സ്വീകരിച്ച നടപടികളെ കു റിച്ച് അന്വേഷണം നടത്തിയത്.തെരുവു നായ വന്ധ്യംകരണം പദ്ധ തിക്കായി ജില്ലാ പഞ്ചായത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ 2016-17,2018-19 സാമ്പത്തിക വര്‍ഷത്തില്‍ 5, ലക്ഷം രൂപ വീതം ആകെ പത്ത് ലക്ഷം രൂപ അടച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമാകുക യായിരുന്നു.തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധികൃതരുമായി നിരന്ത രം ബന്ധപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ നടപടികളുണ്ടാകത്തതി നെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തി യതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം യോഗം ചേര് ന്നതും വന്ധ്യംകരണ പദ്ധതി നഗരസഭയില്‍ നടപ്പിലാക്കാന്‍ തീരു മാനമായതും.
