കല്ലടിക്കോട്: കാരാകുര്‍ശ്ശിയില്‍ കൃഷി നശിപ്പിച്ച കാട്ടുന്നിയെ വ നംവകുപ്പ് ടാസ്ക് ഫോഴ്സ് വെടിവെച്ചു കൊന്നു.വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.ഇതോടെ ടാസ്ക് ഫോഴ്സ് വെടിവെച്ച് കൊന്ന കാട്ടുപന്നികളുടെ എണ്ണം ഏഴായി.
കാരാകുര്‍ശ്ശി ഷാപ്പുംകുന്ന് ഹെല്‍ത്ത് സെന്ററിന് പിറകിലായി മുഹമ്മദാലി എന്നയാളുടെ സ്ഥലത്ത് പതിവായി കൃഷിശിപ്പിക്കാന് കാട്ടുപന്നിയെത്തുന്നതായുള്ള പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടി സ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവു പ്രകാരം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തില്‍ ഇന്ന് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്.പിന്നീട് സംസ്കരിച്ചു.ബീറ്റ് ഫോറസ്റ്റ് ഓഫീസ ര്‍ നിതിന്‍,സിപിഒ മഹേഷ്,വാച്ചര്‍മാരായ പഴനി സ്വാമി, കണ്ണന്, ഷി ബു,എംപാനല്‍ പട്ടിക അംഗം അബൂബക്കര്‍ എന്നിവരും സംഘത്തി ലുണ്ടായിരുന്നു.
കാരാകുര്‍ശ്ശിയില്‍ ഇത് രണ്ടാമത്തെ കാട്ടുപന്നിയെ യാണ് വെടിവെ ച്ച് കൊല്ലുന്നത്. വനാതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പുറ ത്തുള്ള ഭാഗങ്ങളിലെ ശല്ല്യക്കാരായ കാട്ടുപന്നിക ളെയാണ് കൊല്ലു ന്നത്.
