കുമരംപുത്തൂര്‍: ഒരു കോടി ഫലവൃക്ഷ തൈ വിതരണം 2021-2022 പദ്ധതിയുടെ ഭാഗമായി കുമരംപുത്തൂര്‍ കൃഷി ഭവനില്‍ എത്തി യിട്ടുള്ള മാവ്, പ്ലാവ്, നെല്ലി, നാരകം, പേര, കസ്റ്റാര്‍ഡ് ആപ്പിള്‍ എന്നീ ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടിനിര്വഹിച്ചു. പഞ്ചാ യത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഹദ് അരിയൂര്‍, മെമ്പര്‍മാരായ രാജന് ആമ്പാടത്ത്,ശ്രീജ,ഉഷ, കൃഷി ഭവന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
