കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ലെ ആനശല്ല്യത്തെ കുറിച്ച് പഠിക്കാനെത്തിയ വിദഗ്ദ്ധ സംഘം വെ റ്ററിനറി സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍വകലാ ശാലയുടെ ആന പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.ടിഎസ് രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കന്നുകാലി ഗവേഷണ കേന്ദ്രത്തിലേക്ക് കാട്ടാനകളുടെ വരവിന് തടയിടാന്‍ വരുന്നതും പോകുന്നതുമായ വഴിയില്‍ ട്രെഞ്ച്, ഹാ ങ്ങിംഗ് ഇലക്ട്രിക്കല്‍ ഫെന്‍സിംഗ് എന്നിവ അടിയന്തരമായി സ്ഥാ പിക്കണമെന്നതാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടു ള്ളത്.ഫാമിലെ തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വന്യജീവികളെ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കണം. അടിക്കാട് വെട്ടിത്തെളിക്കല്‍,വെളിച്ച സംവിധാനങ്ങള്‍ മെച്ചപ്പെ ടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഫാമിനകത്ത് തമ്പടിച്ചിട്ടുള്ള വന്യജീവികളെ കാട്ടിലേക്ക് തുരത്തി യ ശേഷമായിരിക്കും ഈ നടപടികളെല്ലാം സ്വീകരിക്കുക. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാ ല അധികൃതര്‍ കഴിഞ്ഞ ദിവസം വനംവകുപ്പുമായി ചര്‍ച്ച നടത്തി യിരുന്നു.പ്രതിരോധ സംവിധാനം ഉടന്‍ തന്നെ നടപ്പിലാക്കാന്‍ ധാര ണയായതായാണ് വിവരം.

തിരുവിഴാംകുന്നില്‍ ആനശല്ല്യം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വില യിരുത്താനും പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി കഴിഞ്ഞ ദിവസമാണ് വെറ്ററിനറി സര്‍വകലാശാല ആന പഠന കേന്ദ്രം ഡയ റക്ടര്‍ ഡോ.ടിഎസ് രാജീവ്,ഡോ മാധവന് ഉണ്ണി,ഡോ ഗിഗ്ഗിന്, ഡോ. ഹരികൃഷ്ണന് എസ്.ഡോ.പ്രമോദ്, ഡോ.സ്റ്റെല്ല,ഡോ.പ്രസൂണ്‍, ഡോ. ഷംന എന്നവരടങ്ങുന്ന സംഘം തിരുവിഴാംകുന്ന് ക്യാമ്പസിലെ ത്തിയത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സീനിയര്‍ ഫാം സൂപ്പര്‍വൈ സര്‍മാരായ റോയ്,ശശി എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെ യ്തിരുന്നു.
