അഗളി: ഗോത്ര വാദ്യോപകരണം കൊകലിന്റെയും കൊകല്‍ കലാ കാരന്മാരുടെയും ജീവിതം പ്രമേയമാക്കി ഇരുള ഭാഷയില്‍ സിനിമ ഒരുങ്ങുന്നു.കൊകാല് എന്ന് പേരിട്ട സിനിമയുടെ കഥയും സംവിധാ നവും ആദിവാസി യുവാവ് കെ ഈശ്വരനാണ്.കവി രാമന്‍ അട്ടപ്പാ ടി,മുരുകേഷ് ഭതിവഴി തുടങ്ങിയവരും സഹകരിക്കുന്നുണ്ട്. അന ശ്വര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാന റില്‍ വിജീഷ് മണിയാണ് നിര്‍മാ ണം.ഏകോപനം വി എം ലത്തീഫ്.സിനിമയുടെ പോസ്റ്റര്‍ പ്രകാശനം അട്ടപ്പാടി ക്യാംപ് സെന്റ റില്‍ സംവിധായകന്‍ പ്രിയനന്ദ നന്‍ നിര്‍വ ഹിച്ചു.വട്ടലക്കി ഫാമില്‍ കാളിയപ്പന്റെയും ശിവജ്യോതിയുടെയും മകനാണ് സംവിധായകന്‍ കെ. ഈശ്വരന്‍.പ്ലസ്, ഐടിഐ പഠനശേ ഷം ഐടിഡിപിയുടെ സഹായത്തില്‍ ചെന്നൈയില്‍ ഫിലിം എഡി റ്റിങ് പഠിച്ചു.ദേശീയ ആരോഗ്യ ദൗത്യ ത്തിനവേണ്ടി മാനസികാരോ ഗ്യ ബോധവല്‍ക്കരണത്തിനായി കനാസ് എന്ന ഹ്രസ്വചിത്രം തയാ റാക്കിയിട്ടുണ്ട്. ആദ്യ സിനിമാ സംരംഭമാണ് കൊകാല്. അട്ടപ്പാടിയി ല്‍ ഇരുള ഗോത്ര സമുദായത്തില്‍പ്പെട്ട ആദ്യസംവിധായകനാണ്. യുവകവി ആര്‍ കെ അട്ടപ്പാടി സഹോദരനാണ്.