പാലക്കാട്: അതിര്‍ത്തി മേഖലകളിലെ ബാലവേല, ബാലവിവാഹം തടയാന്‍ മുഴുവന്‍ ബാലാവകാശ കര്‍ത്തവ്യ വാഹകരും ഒറ്റക്കെട്ടാ യി ഇടപെടണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി. മനോജ് കുമാര്‍ പറഞ്ഞു. ജില്ലയിലെ അതിര്‍ത്തി മേഖലയിലെ ബാ ലാവകാശവുമായി ബന്ധപ്പെട്ട് മീനാക്ഷീപുരം ജി. എച്ച്.എസ്സില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി മേഖലയിലെ സൗകര്യം മുതലെടുത്ത് പ്രദേശത്ത് ബാല വിവാഹങ്ങള്‍ നടക്കുന്നത് തടയാന്‍ റിപ്പോര്‍ട്ടിംഗ് ശക്തമാക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ ബാല വേലയ്ക്ക് നിര്‍ബന്ധിക്കപ്പെടുന്നത് തടയാന്‍ കൃത്യമായ നിരീക്ഷണ സംവിധാ നം വേണം. ബോധവത്ക്കരണ ക്യാമ്പുകള്‍ ശക്തമാക്കി ബ്ലോക്ക് -വില്ലേജ് തലത്തില്‍ ശിശു സംരക്ഷണ സമിതികള്‍ സജീവമായാല്‍ കുട്ടികള്‍ക്കെതിരായ കുറ്റ കൃത്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

മയക്ക് മരുന്നുമായി പിടിയിലാവുന്ന കുട്ടി കുറ്റവാളികള്‍ക്ക് എതി രെ കേസ് എടുക്കാന്‍ എക്‌സൈസിനും അധികാരം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ നിര്‍ദേശം സര്‍ക്കാരിനും കൈമാ റിയിട്ടുണ്ട്. അതിര്‍ത്തിയിലെ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ബാലാവകാശ സംരക്ഷണ കര്‍ത്തവ്യ വാഹകരുടെ സമിതി സ്ഥിരം സംവിധാനമായി നിലനിര്‍ത്തണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

കൊല്ലങ്കോട്, ചിറ്റൂര്‍, മീനാക്ഷിപുരം സ്റ്റേഷന്‍ ഓഫീസര്‍മാര്‍, വി ദ്യാഭ്യാസം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍, ഐ.സി.ഡിഎസ്, സി. ഡബ്ല്യൂ. സി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കമ്മീഷന്‍ അംഗവും സി. വിജയകുമാര്‍, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, സി.ഡബ്ല്യൂ. സി ചെയര്‍മാന്‍ മറിയ ജെറാള്‍ഡ്,എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!