മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ സപ്ലൈകോ മുഖേനയുള്ള ഒന്നാം വിള നെല്ലുസംഭരണത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷ കര്‍. ആലത്തൂര്‍ താലൂക്കില്‍ 22,757 പേരും ചിറ്റൂരില്‍ 16,578 പേരു മാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട് 11,892, ഒറ്റപ്പാലം 1104, പട്ടാ മ്പി 501, മണ്ണാര്‍ക്കാട് 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍.
ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഒന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തത് 61,385 കര്‍ഷകരാണ്. ഏറ്റവുമധികം പേര്‍ രജിസ്റ്റര്‍ ചെയ്തത് ആലത്തൂര്‍ താലൂക്കിലാണ്. 24,994 പേര്‍. ചിറ്റൂര്‍ താലൂക്കില്‍ 19,757 പേര്‍, പാലക്കാട് 14,406, ഒറ്റപ്പാലം 1356, പട്ടാമ്പി 852, മണ്ണാര്‍ക്കാട് 20 എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണ ക്കുകള്‍. സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കര്‍ഷകരുടെ യും നെല്ല് സംഭരിക്കുമെന്നും അതിനുള്ള അവസരം കര്‍ഷകര്‍ക്കു ണ്ടെന്നും ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ഇത്തവണ സംഭരണം നേരത്തെ ആരംഭിച്ചതിനാല്‍ രജിസ്ട്രേഷന്‍ 65000 നു മുകളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറഞ്ഞു.