പാലക്കാട്: ജില്ലാ ആശുപത്രിയില്‍ 7.5 കോടി ചെലവില്‍ഒരുക്കിയ എം.ആര്‍.ഐ സ്‌കാനിംഗ് സൗകര്യം സജ്ജമായി. എം.എല്‍.എന്മാ രായ ഷാഫി പറമ്പില്‍, കെ പ്രേംകുമാര്‍ എന്നിവര്‍ സംയുക്തമായി എം.ആര്‍. ഐ സ്‌കാനിംഗ് സംവിധാനം നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.
ഇതോടെ സംസ്ഥാനത്ത് കൊല്ലം ജില്ലാ ആശുപത്രിയിലും എറണാ കുളം ജനറല്‍ ആശുപത്രിക്കും പുറമേ എം.ആര്‍.ഐ സ്‌കാനി ഗുള്ള മൂന്നാമത്തെ ആശുപത്രിയാണ് പാലക്കാട് ജില്ലാ ആശുപത്രി. സാധാ രണക്കാരുടെ ആശ്രയ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ ഈ സം വിധാനം തികച്ചും ആശ്വാസകരമാണ്.
ജില്ലാ പഞ്ചായത്ത് 2019 – 20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 7.5 കോടി രൂപ ചെലവിലാണ് എം.ആര്‍.ഐ സ്‌കാനിംഗ് സൗകര്യം ജില്ലാ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭിച്ചിരുന്ന ചികിത്സാ സൗക ര്യമാണ് ജില്ലാ ആശുപത്രിയിലൂടെ ഇതുവഴി സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്.
ബ്ലാക്ക് ഫംഗസ് ബാധിക്കപ്പെട്ട ശരീരകോശങ്ങളെ നീക്കം ചെയ്യുന്ന ഉപകരണമായ മൈക്രോ ഡിബ്രേഡരും അള്‍ട്രാ സൗണ്ട് സ്‌കാനറി ന്റെ ഡിജിറ്റല്‍ രൂപത്തിലുള്ള ഉപകരണമായ ഡിജിറ്റല്‍ അള്‍ട്രാ സൗണ്ട് സ്‌കാനറിന്റെയും ഔദ്യോഗിക ഉദ്ഘാടനവും നിര്‍വഹിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ. ശാന്തകുമാരി എം.എല്‍.എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.