കുമരംപുത്തൂര്‍:കാരാപ്പാടത്ത് കാട്ടാനകളിറങ്ങി വന്‍തോതില്‍ കൃ ഷി നശിപ്പിച്ചു.വാഴ,കവുങ്ങ്,തെങ്ങ്,ഏലം കൃഷിയാണ് കാട്ടാനക്കൂ ട്ടം നശിപ്പിച്ചത്.കണ്ടത്തില്‍ ബെന്നിയുടെ 200 വാഴ,അഞ്ചു കവു ങ്ങ്,എട്ടു ചുവട് ഏലം,കൊല്ലക്കൊമ്പില്‍ ബിനുവിന്റെ 300 വാഴ, സ്ഥലത്തെ അഞ്ചു കവുങ്ങ്,കണ്ടത്തില്‍ മാമച്ചന്റെ എട്ടു കവു ങ്ങ്,ഹുസൈന്‍ ഹാജിയുടെ 10 കവുങ്ങ്,12 വാഴ,തെക്കെ പറമ്പില്‍ ശോശാമ്മ ജേക്കബ്ബിന്റെ എട്ടു കവുങ്ങ്,മോളത്ത് വര്‍ക്കിയുടെ 10 തെങ്ങ്,അഞ്ചു കവുങ്ങ്,30 വാഴ എന്നിവയാണ് നശിപ്പിച്ചത്.
കഴിഞ്ഞ രാത്രിയിലാണ് കുട്ടിയാന ഉള്‍പ്പടെ മൂന്ന് കാട്ടാനകള്‍ കാരാപ്പാടത്തെ കൃഷിയിടങ്ങളിലെക്കേത്തിയത്.വിളവെടുപ്പിന് പാകമായ വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു.വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സംവിധാനം കാര്യക്ഷ മമല്ലാത്തതാണ് ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്താന്‍ കാര ണം.നാളിതു വരെ കാട്ടാന ശല്ല്യം വലിയതോതിലുണ്ടാകാത്ത പ്രദേ ശമാണ് ഇത്.എന്നാല്‍ കൃഷി നശിപ്പിച്ച് കടന്ന് പോയ ആനകള്‍ വീ ണ്ടുമെത്താന്‍ സാധ്യത ഏറെയാണ്.ഇത് കര്‍ഷകരെ വേവലാതി പ്പെടുത്തുന്നുണ്ട്.
കൃഷി നാശം സംഭവിച്ച സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കുട്ടി,സ്ഥിരം സമിതി അധ്യക്ഷ ഇന്ദിരമാടത്തും പുള്ളി, വാര്‍ഡ് മെമ്പര്‍മാരായ വിജയലക്ഷ്മി,അജിത്,കൃഷി ഓഫീസര്‍ ശാന്തി,കൃഷി അസി.സുകുമാരി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.