മണ്ണാര്‍ക്കാട് :നഗരസഭയില്‍ ഒന്നാം ഡോസ് കോവിഡ് വാക്‌സിനേ ഷന്‍ നൂറ് ശതമാനത്തോടടുക്കുന്നു.നഗരസഭയില്‍ 18വയസ്സിനു മുക ളില്‍ പ്രായമുള്ള 98 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചതാ യി ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.
നഗരസഭയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന്റെ ഭാ ഗമായി നടത്തിയ യഞ്ജത്തിലൂടെയാണ് ഈ നേട്ടം.സര്‍ക്കാര്‍ സംവി ധാനത്തിലൂടെയും,സ്വകാര്യ സ്ഥാപനങ്ങളുടെയും,വ്യക്തികളുടെ യും സഹകരണത്തോടെയുമാണ് സമ്പൂര്‍ണ വാക്സിനേഷന്റെ ഒ ന്നാംഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വാക്സിന്‍ നല്‍കി. ചൊവ്വാഴ്ച മാത്രം 2000 പേര്‍ ക്കാണ് മെഗാ ക്യാമ്പിലൂടെ പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. എന്തെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും വാക്സിന്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടാകുമെന്നും,രണ്ടാം ഡോസ് വാക്സിനേഷനും സമാന രീതിയില്‍ സംവിധാനം ഒരുക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ തന്നെ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് വാക്സിനേഷന്‍ സമ്പൂര്‍ണമായി നല്കാന്‍ കഴിഞ്ഞ നഗരസഭ യായിരിക്കും മണ്ണാര്‍ക്കാട്.നഗരസഭ ചെയര്‍മാന്റെ സൗജന്യ വാക്സി നേഷന്‍ എന്ന പദ്ധതി ഏറെ വിവാദങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. വാക്സിനേഷനില്‍ പക്ഷപാതിത്വം ആരോപിച്ച് സിപിഎം രംഗത്ത് വരികയും,സ്വന്തമായി വാക്സിനേഷന്‍ ചലഞ്ചു നടത്തുകയും ചെയ്തി രുന്നു.വിവാദങ്ങള്‍ക്കൊടുവില്‍ നഗരസഭ മുഴുവനായും ഒന്നാം ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയതില്‍ സന്തോഷത്തിലാണ് നഗര സഭ നിവാസികളും.