തിരുവനന്തപുരം: തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാ ക്‌സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാ നിച്ചു. വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.
ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന്  ഭൂമി നൽകും.

കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാർ രജിസ്റ്റർചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും. ഉപകരണങ്ങ ൾ, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെ യുള്ള തുക ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും വാക്‌സിൻ ഉൽപ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കകത്തും സബ്‌സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലയ്ക്ക് നൽകും.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ ദീർഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകർഷ കമായ വായ്പകൾ നൽകും. ഫിൽ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടിരൂപയ്ക്കകത്തും വാക്‌സിൻ ഉത്പ്പാദന യൂണിറ്റിനു ള്ള വായ്പാ പരിധി 30 കോടിരൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടിരൂപയ്ക്കകത്താകും.

സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും. ബിൽ തുകയിൽ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതിനിരക്ക് സബ്‌സിഡി നൽകും. പ്രവർത്തനമാരംഭിച്ച് രണ്ടുവർഷത്തേക്കുള്ള ബിൽ തുകയിൽ വാട്ടർ ചാർജ്ജ് സബ്‌സിഡിയും നൽകും. ഉത്പ്പാദിപ്പിക്കേണ്ട വാക്‌സിൻ, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം.

ലൈഫ് സയൻസ് പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിൻ ഉത്പ്പാദന യൂണിറ്റുകൾ സ്ഥാപിക്കാൻ  അനുയോജ്യമാണെന്ന് കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക പാട്ടത്തിന് നൽകും. പാർക്കിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാൻറ്, സോളാർപ്ലാൻറ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്‌മെൻറ് കോർപ്പറേഷൻ നിർമ്മിക്കും.

കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്ത താത്പര്യ പത്രം തയ്യാ റാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോ ഗ്യതയുള്ള കമ്പനികളെ ആങ്കർ ഇൻഡസ്ട്രീസായി പരിഗണിക്കുക യും പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ക്ഷണിക്കു കയും ചെയ്യും.

ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപി ക്കുന്നതിനുള്ള കൺസൾട്ടൻറായി വാക്‌സിൻ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്.എൽ.എൽ. ബയോടെക് ലിമിറ്റഡി ലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്‌ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്‌ സിൻ നയം വികസിപ്പിക്കുന്നതിന്റെ ചുമതല ഏൽപ്പിക്കാനും തീരു മാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!