ഷോളയൂര്‍: ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും നേത്ര ദാനപക്ഷാചരണത്തിന്റേയും ഭാഗമായി ഷോളയൂര്‍ പഞ്ചായത്തി ലെ കോട്ടമല,ചുണ്ടക്കുളം ആദിവാസി ഊരുകളില്‍ നേത്രരോഗ പരിശോധനാ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പി ച്ചു.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി,അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
45 പേര്‍ പരിശോധനക്ക് വിധേയരായി.ഇതില്‍ ഏഴു പേര്‍ക്ക് തിമിര ശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദേശാനുസരണം ഡെപ്യുട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.റോഷ് അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ സന്ദ ര്‍ശനം നടത്തിയതില്‍ കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നവരു ള്ളതാ യി കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഊരു കളില്‍ ക്യാമ്പൊരുക്കിയത്.വരും ദിവസങ്ങളില്‍ ഷോളയൂര്‍ പഞ്ചാ യത്തിലെ മറ്റ് ആദിവാസി ഊരുകളിലും നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസ ര്‍ ഡോ.മുഹമ്മദ് മുസ്തഫ അറിയിച്ചു.
ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ഒപ്‌റ്റോമെട്രിസ്റ്റ് സൗമ്യ ദേവസ്യ, സുസ്മിത എന്‍,ട്രൈബല്‍ പ്രൊമോട്ടര്‍ തങ്കമണി, ആശ വര്‍ക്കര്‍ സു ന്ദരി, അംഗന്‍വാടി വര്‍ക്കേഴ്‌സ് കമല, ഏലികുട്ടി, നളിനി എന്നിവര്‍ പങ്കെടുത്തു.