ന്യൂഡല്‍ഹി:തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീ ക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി വിലയിരുത്തി. ഒരാഴ്ച ത്തേക്കാണ് സ്‌റ്റേ.സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ ഋഷികേശ് റോയ്,സിടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
പരീക്ഷകള്‍ നടത്തുമ്പോള്‍ കേരള സര്‍ക്കാര്‍ ഇക്കാര്യം പരിഗണി ച്ചിരുന്നോയെന്നു സുപ്രീം കോടതി ചോദിച്ചു.സര്‍ക്കാരില്‍ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ ഹര്‍ജി ഇനി പരിഗണി ക്കുന്നതു വരെ പരീക്ഷ നടത്താതിരിക്കാന്‍ ഇടക്കാല സ്‌റ്റേ അനു വദിക്കുകയാണെന്നു സുപ്രീം കോടതി അറിയിച്ചു.ഹര്‍ജി സെപ്റ്റം ബര്‍ 13ന് വീണ്ടും പരിഗണിക്കും.
രാജ്യത്തെ എഴുപതു ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. പ്രതിദിനം മുപ്പത്തയ്യായിരത്തോളം കേസുകളുണ്ടാകുന്നു.വിദ്യാര്‍ ത്ഥികളെ ഈ സാഹചര്യത്തില്‍ അപകടത്തിലാക്കാനാകില്ലെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു.പരീക്ഷ നടത്തുന്നതില്‍ ഇടപെടാ നില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലേയാണ് ഹര്‍ജി ക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ