മണ്ണാര്‍ക്കാട്: സ്ത്രീ സമത്വം ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് വിഭാ വനം ചെയ്ത സമം പദ്ധതിയുടെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല പ്രചരണോ ദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസ ല്‍മ നിര്‍വ്വഹിച്ചു.
സമീപകാലത്ത് കേരളത്തിലെ സ്ത്രീധന മരണങ്ങളും പെണ്‍കുട്ടി കള്‍ക്കെതിരെ അതിക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ സാം സ്‌കാരിക വകുപ്പ് ആവിഷ്‌ക്കരിച്ച സാംസ്‌കാരിക വിദ്യാഭ്യാസ പരി പാടിയാണ് സമം. ഭാരത് ഭവന്‍, മലയാളം മിഷന്‍, ചലച്ചിത്ര അക്കാദ മി, കെ.എസ്.എഫ്.ഡി.സി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ലളി തകലാ അക്കാദമി എന്നീ സ്ഥാപനങ്ങള്‍ സമം പദ്ധതിയുടെ പ്രധാന പങ്കാളികളാണ്.
സമം പദ്ധതി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളോ ടെയാണ് നടപ്പിലാക്കുന്നത്.സെപ്റ്റംബര്‍ നാലിന് മുഖ്യമന്ത്രി പിണ റായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക വകുപ്പ് മന്ത്രി സ ജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
മണ്ണാര്‍ക്കാട് മേഖലയിലെ പ്രചരണം വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ബ്ലോക്ക് ക്ലസ്റ്റര്‍ കണ്‍വീനര്‍ അനീഷ് മണ്ണാര്‍ക്കാട് അറിയിച്ചു.വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാര്‍,വാര്‍ഡ് മെമ്പര്‍മാര്‍,പൊലീസ് ഉദ്യോ ഗസ്ഥര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,വിവിധ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍,പൊതു പ്രവര്‍ത്തകര്‍,ക്ലബ്ബ് ഭാരവാഹികള്‍,മാധ്യമ പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാ കുന്നുണ്ട്.
വജ്രജൂബിലി ഫെല്ലോഷിപ്പ് ബ്ലോക്ക് ക്ലസ്റ്റര്‍ കണ്‍വീനര്‍ അനീഷ് മണ്ണാര്‍ക്കാട്,കലാമണ്ഡലം ഗായത്രി,കലാമണ്ഡലം ജയപ്രസാദ്, കലാനിലയം രാജീവ്,സദനം ജിതിന്‍ കെ,സജിത്ത് എസ്,ശ്രീജിത്ത് മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.