കോട്ടോപ്പാടം: കപ്പയ്ക്ക് വില കുത്തനെയിടിഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍.തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമങ്ങ ളിലെ കര്‍ഷകര്‍ക്ക്‌വിപണനം ഇപ്പോള്‍ കൃഷിയില്‍ പിടിച്ചുനില്‍ ക്കാനുള്ള ഒരു പോരാട്ടമായി മാറുകയാണ്.മുന്‍വര്‍ഷങ്ങളില്‍ കപ്പ യ്ക്ക് മികച്ച വില ലഭിച്ചതോടെയാണ് നെല്‍ക്കൃഷി നിര്‍ത്തി കര്‍ഷ കരില്‍ പലരും കപ്പക്കൃഷിയിലേക്കു തിരിഞ്ഞത്.പാലോട്, ചെത്ത ല്ലൂര്‍, തെക്കുമുറി ഭാഗങ്ങളിലാണ് നെല്‍പ്പാടങ്ങളില്‍ കപ്പക്കൃഷി വ്യാപകമായത്.
സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിലുമാണ് കപ്പ നട്ടത്. ഉത്പാദനവും ലഭ്യതയും കൂടിയതോടെ വില കുത്തനെയിടി ഞ്ഞു. ചെലവുകാശുപോലും കിട്ടാതായതോടെ കൃഷിപ്പണി നിര്‍ ത്തി മറ്റ് ജോലികള്‍ക്കിറങ്ങേണ്ട സ്ഥിതിയായെന്ന് കര്‍ഷകര്‍ പറയു ന്നു.കോവിഡ് രോഗവ്യാപനത്തിനിടെ പൂട്ടേണ്ടിവന്ന ചെറുകിട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍ പലരും കപ്പക്കൃഷിയാണ് വരുമാനമാര്‍ഗമായി കണ്ടെത്തിയിരുന്നത്.
പാകമായ കപ്പത്തോട്ടങ്ങളില്‍ കാട്ടുപന്നിശല്യവും പെരുകി. കര്‍ഷ കരിലേറെയും രാത്രി കാവലിരുന്നാണ് കൃഷിത്തോട്ടങ്ങളിലെ കാട്ടു പന്നിശല്യം ഒരുപരിധിവരെ പ്രതിരോധിച്ചത്.ഏറെ കഷ്ടപ്പെട്ട് രക്ഷി ച്ചെടുത്ത കപ്പക്കൃഷിക്ക് വില്‍പ്പനസമയത്തുണ്ടായ വിലയിടിവ് കര്‍ഷകരെ ബാങ്ക് വായ്പയടക്കമുള്ള സാമ്പത്തികക്കുരുക്കിലാക്കി.
വിളവെടുപ്പിന് മുമ്പുതന്നെ തോട്ടങ്ങളിലെത്തുന്ന കച്ചവടക്കാര്‍ കി ലോയ്ക്ക് മൂന്നരരൂപ നിരക്കിലാണ് ഇപ്പോള്‍ കപ്പ വാങ്ങുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. മഴയെത്തിയതോടെ, വിളവെടുക്കാറായ കപ്പ നെല്‍പ്പാടങ്ങളില്‍ വെള്ളം കയറി നശിച്ചുപോകാനിടയുണ്ട്. പാട്ട ത്തിനെടുത്ത സ്ഥലത്തിന്റെ തുക നല്‍കാനും കൃഷിനാശം ഒഴി വാക്കാനുംവേണ്ടി കപ്പ കിട്ടിയ വിലയ്ക്ക് കൊടുക്കാന്‍ നിര്‍ബന്ധി തരുമായി.ഒരേക്കറില്‍ കപ്പക്കൃഷിയിറക്കാന്‍ 60,000 രൂപവരെ ചെല വുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വരുമാനമായി ഇതിന്റെ പകുതിപോലും ലഭിക്കാത്ത സ്ഥിതിയാണ്.