മണ്ണാര്‍ക്കാട്: സ്ത്രീ സമത്വം ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് വി ഭാവനം ചെയ്ത ‘സമം’ സാംസ്‌കാരിക മുന്നേറ്റത്തിന് പാലക്കാട് ജില്ലാ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഒരുക്കുന്ന ഐക്യദാര്‍ഢ്യ സദസ്സ് നാളെ വൈകീട്ട് നാലിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറി യാന്‍ നിളാതീരത്ത് ഉദ്ഘാടനം ചെയ്യും. പി.മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും. വികെ. ശ്രീകണ്ഠന്‍ എം.പി, ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കെ ജയപ്രകാശ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. വൈസ് ചെയര്‍പേഴ്‌സണ്‍ പി.സിന്ധു, വള്ളത്തോള്‍ നഗര്‍ പഞ്ചായ ത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്‍ഖാദര്‍, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ആര്‍ അര്‍ജുന്‍ , കെ.എം ലക്ഷ്മണ ന്‍, കലാമണ്ഡലം അബിജോഷ് , പി.രാജേഷ് എന്നിവര്‍ സംസാരി ക്കും. തുടര്‍ന്ന് വജ്രജൂബിലി കലാകാരിയുടെ സാംസ്‌കാരിക സദ സ്സും അനുബന്ധ കലാവതരണങ്ങളും നടക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് മൂന്നിന് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഷൊര്‍ണൂര്‍ നഗരസഭാ കണ്‍വീനര്‍ കലാ മണ്ഡലം ഷര്‍മിള ആമുഖം അവതരിപ്പിക്കും. 3.15 ന് അട്ടപ്പാടിയിലെ ഗോത്ര ഗായികമാര്‍ നാടന്‍പാട്ട് അവതരിപ്പിക്കും.
സംസ്ഥാനത്തെ 175 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആയിരം കലാകാരന്മാരെ വിന്യസിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് സൗജന്യ കലാപരിശീലനം നല്‍കുവാനും സമൂഹത്തില്‍ കാലാവ ബോധം വളര്‍ത്തുവാനും സംസ്ഥാന സാംസ്‌കാരിക വകുപ്പ് വിഭാ വനം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. പാലക്കാട് ജില്ലയില്‍ 94 കലാകാരന്‍മാര്‍ 12 ബ്ലോക്ക് പഞ്ചായത്തു കള്‍ക്കും മൂന്ന് മുനിസിപ്പാലിറ്റികള്‍ക്കും കീഴില്‍ സൗജന്യ കലാപ രിശീലനം നടത്തി വരുന്നു. കോവിഡ് കാലത്തു ഓണ്‍ലൈന്‍ ക്ലാ സ്സുകള്‍ക്ക് പുറമെ കലാ-സാംസ്‌കാരിക -സാമൂഹിക ഇടപെടലുക ളും നടത്തി വരുന്ന ക്രിയാത്മകമായ പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്.