അലനല്ലൂര്‍: വെള്ളിയാര്‍ പുഴയിലെ ആനക്കല്ല് കുളിക്കടവിന് സമീ പത്തെ ഈങ്ങ മുള്‍ക്കാട് വാര്‍ഡ് മെമ്പര്‍ അനില്‍കുമാറിന്റെ നേ തൃത്വത്തില്‍ വെട്ടിനീക്കി കുളിക്കടവ് വൃത്തിയാക്കി.മുറിയക്കണ്ണി പാലത്തിനോട് ചേര്‍ന്ന് ആനക്കല്ല് കുളിക്കടവിലേക്കുള്ള വഴിയിലാ ണ് ഈങ്ങ മുള്‍ക്കാട് വളര്‍ന്ന് നിന്നിരുന്നത്.കൈരളി, മുറിയക്കണ്ണി, എടത്തനാട്ടുകര തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ദിനേന നിരവധി ആളുകള്‍ ആനക്കല്ല് കടവില്‍ കുളിക്കാനും അലക്കാനുമായി എത്താറുണ്ട്.റോഡില്‍ നിന്നും കുളിക്കടവിലേക്കെത്താന്‍ ഈങ്ങ മുള്‍ക്കാട്ടിലൂടെ നുഴഞ്ഞ് പോകേണ്ട ഗതികേടായിരുന്നു.തുണി അലക്കാന്‍ സൗകര്യപ്രദമായ ഈ പ്രദേശത്തിന്റെ പേരിനു തന്നെ കാരണമായ ആ വലിയ പാറയിലേക്കെത്താന്‍ ആളുകള്‍ക്ക് വലിയ സാഹസം തന്നെ വേണ്ടി വന്നിരുന്നു.ഇതേ തുടര്‍ന്നാണ് വാര്‍ഡു മെമ്പറുടെ നേതൃത്വത്തില്‍ ഇടപെടലുണ്ടായത്.മുഹമ്മദാലി, ഷമീര്‍, രമേഷ്, അഷ്ലിന്‍ എന്നിവര്‍ പങ്കെടുത്തു.